Advertisment

സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം; 57 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടം

നാലു റൺസെടുത്ത കെ എൽ രാഹുലിന്റെയും 10 റൺസെടുത്ത യശസ്വി ജയ്‌സ്വാളിന്റെയും 20 റൺസെടുത്ത ഗില്ലിന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
kohli

ബം​ഗളൂരു: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാമത്തേതും അവസാനത്തേതുമായ ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യൻ നിര തുടക്കത്തിലേ തകരുന്നു. 57 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

Advertisment

സ്കോർ ബോർഡിൽ 17 റൺസ് എടുക്കുന്നതിനിടെ രണ്ട് ഓപ്പണർമാരെയും ഇന്ത്യയ്ക്ക് നഷ്ടമായി. സ്‌കോർ 11ൽ നിൽക്കെ രാഹുലിനെ (4) മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ സാം കോൺസ്റ്റാസ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.

സ്‌കോർ 17 ലെത്തിയപ്പോൾ ബോളണ്ടിന്റെ പന്തിൽ ബ്യൂ വെബ്സ്റ്റർ പിടിച്ചാണ് യശസ്വി ജയ്‌സ്വാൾ (10) പുറത്തായത്. 


രോഹിത് ശർമ്മയ്ക്ക് പകരം ടീമിലെത്തിയ ഗില്ലിനു മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. 64 പന്തിൽ 20 റൺസെടുത്ത ഗിൽ, ലിയോണിന്റെ ബോളിൽ  സ്മിത്തിനു ക്യച്ച്നൽകി പുറത്താവുകയായിരുന്നു.


 

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 64 റൺസിനു 3 വിക്കറ്റ് എന്ന നിലയിൽ ആണ്. 48 ബോളിൽ നിന്ന് 12 റൺസുമായി വിരാട് കോലിയും ഏഴ് പന്തിൽ നിന്ന് 2 റൺസുമായി  റിഷഭ് പന്തും ക്രീസിൽ ഉണ്ട്. 
 
ടോസ് നേടിയ ഇന്ത്യൻ നായകൻ ബുംറ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ രോഹിതിന് പകരം ശുഭ്മാൻ ഗില്ലും, പരിക്കേറ്റ ആകാശ്ദീപിന് പകരം പ്രസിദ്ധ് കൃഷ്ണയും അന്തിമ ഇലവനിൽ ഇടം നേടി.

 

Advertisment