ദേശീയ ഗെയിംസിൽ നിന്ന് കളരിപ്പയറ്റ് പുറത്ത്. ഇന്ത്യൻ ഒളിമ്പിക്‌ അസോസിയേഷനെതിരെ കോടതിയലക്ഷ്യഹർജി ഫയൽ ചെയ്‌ത് കളരിപ്പയറ്റ്‌ താരം ഹർഷിത യാദവ്‌

കഴിഞ്ഞ ഗെയിംസിൽ കളരിപ്പയറ്റ്‌ മത്സരയിനമായിരുന്നു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
kalaripayattu

ഡൽഹി: ദേശീയ ഗെയിംസിൽ നിന്ന്  കളരിപ്പയറ്റിനെ പുറത്താക്കി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. വിപുലമായ പങ്കാളിത്തവും രാജ്യത്തെമ്പാടും പ്രചാരവുമുള്ള കായിക ഇനമായിരിക്കണമെന്ന നിബന്ധന പറയുന്നുണ്ടെന്നാണ് ഐഒഎ വിശദീകരിക്കുന്നത്.

Advertisment

ഈ മാനദണ്ഡങ്ങൾ കളരിപ്പയറ്റ് പാലിക്കാത്തിനാൽ ഗെയിംസിൽ മത്സരയിനമാക്കാനാകില്ല എന്നാണ് വാദം. 

കളരിപ്പയറ്റ്‌ മത്സരയിനമാക്കണമെന്നും ഒഴിവാക്കാൻ ഉചിതമായ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നും ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

എന്നാൽ, കോടതി പറഞ്ഞ സമയത്തിനുള്ളിൽ അറിയിപ്പ്‌ പുറത്തിറക്കുന്നതിൽ പരാജയപ്പെട്ട ഐഒഎയ്‌ക്കെതിരെ കളരിപ്പയറ്റ്‌ താരം ഹർഷിത യാദവ്‌ കോടതിയലക്ഷ്യഹർജി ഫയൽ ചെയ്‌തു.


കളരിപ്പയറ്റിനെ ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകം മുൻനിർത്തി പ്രദർശനയിനമാക്കിയിട്ടുണ്ടെന്നും ഐഒഎ വ്യക്തമാക്കി. 


കഴിഞ്ഞ ഗെയിംസിൽ കളരിപ്പയറ്റ്‌ മത്സരയിനമായിരുന്നു. കേരളത്തിന്‌ 19 സ്വർണമടക്കം 22 മെഡലുണ്ടായിരുന്നു. ആകെ 36 സ്വർണത്തോടെ അഞ്ചാംസ്ഥാനത്തായിരുന്നു. പവർലിഫ്‌റ്റിങ്ങിനെയും മത്സരയിനങ്ങളുടെ പട്ടികയിൽനിന്ന്‌ വെട്ടിയിട്ടുണ്ട്‌.

Advertisment