New Update
/sathyam/media/media_files/2025/08/30/manuwinnnbeatsburnley-2025-08-30-22-23-33.webp)
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവേശ ജയം. ഇന്ന് നടന്ന മത്സരത്തിൽ ബേൺലിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുണൈറ്റഡ് വിജയിച്ചത്.
Advertisment
മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ബ്രയാൻ എംബെയുമോയും ബ്രൂണോ ഫെർണാണ്ടസും ആണ് ഗോളുകൾ നേടിയത്. ബേൺലി താരം ജോഷ് കല്ലന്റെ ഓൺ ഗോളും യുണൈറ്റഡിന്റെ ഗോൾപട്ടികയിലുണ്ട്.
ലൈൽ ഫോസ്റ്ററും ജെയ്ഡൻ അന്തോണിയും ആണ് ബേൺലിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് നാല് പോയിന്റായി.