New Update
/sathyam/media/media_files/SyR7lXK84YNifPcmpRbp.webp)
ലണ്ടന്‍: യൂറോകപ്പ് ഫൈനൽ തോൽവിയെ തുടർന്ന് ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം പരിശീലകൻ ഗരെത് സൗത്ത്ഗേറ്റ് സ്ഥാനം രാജിവച്ചു. യൂറോകപ്പ് കലാശപ്പോരിൽ സ്പെയ്നിന് മുന്നില്‍ 2-1നായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി.
Advertisment
2020ൽ ടീം ഫൈനലിൽ പ്രവേശിച്ചെങ്കിലും ഇറ്റലിയോടു തോറ്റിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടറിനപ്പുറം കടക്കാന്‍ കഴിഞ്ഞിരുന്നില്ല. 2018 ലോകകപ്പില്‍ സെമിയിലും ടീം പരാജയപ്പെട്ടിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി കളിക്കാനായതിലും ടീമിനെ പരിശീലിപ്പിക്കാനയതിലും അഭിമുണ്ട്. എന്റെ എല്ലാം ഞാന്‍ ടീമിന് സമര്‍പ്പിച്ചെന്ന് വിരമിക്കല്‍ സന്ദേശത്തില്‍ സൗത്ത്ഗേറ്റ് പറഞ്ഞു.