ബെ​ൽ​ജി​യ​ത്തെ വീ​ഴ്ത്തി; ജൂ​ണി​യ​ർ ഹോ​ക്കി ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ സെ​മി​യി​ൽ

New Update
hockey

ചെ​ന്നൈ: ജൂ​ണി​യ​ർ ഹോ​ക്കി ലോ​ക​ക​പ്പി​ൽ ബെ​ൽ​ജി​യ​ത്തെ വീ​ഴ്ത്തി ഇ​ന്ത്യ സെ​മി​യി​ൽ. ക്വാ​ർ​ട്ട​റി​ൽ ക​രു​ത്ത​രാ​യ ബെ​ൽ​ജി​യ​ത്തെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ സെ​മിയിലെത്തിയത്.

Advertisment

നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു​ടീ​മു​ക​ളും ര​ണ്ടു​വീ​തം ഗോ​ള​ടി​ച്ചു. 13-ാം മി​നി​റ്റി​ൽ ഗാ​സ്പാ​ർ​ഡ് ബെ​ൽ​ജി​യ​ത്തെ മു​ന്നി​ലെ​ത്തി​ച്ചു. ഒ​രു ഗോ​ൾ വ​ഴ​ങ്ങി​യ​തി​ന് പി​ന്നാ​ലെ തി​രി​ച്ച​ടി ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ മു​ന്നേ​റ്റം ശ​ക്ത​മാ​ക്കി. എ​ന്നാ​ൽ മൂ​ന്നാം ക്വാ​ർ​ട്ട​റി​ന്‍റെ അ​വ​സാ​നം ഇ​ന്ത്യ വ​ല​കു​ലു​ക്കി. 45-ാം മി​നി​റ്റി​ൽ രോ​ഹി​ത്താ​ണ് ല​ക്ഷ്യം ക​ണ്ട​ത്.

നാ​ലാം ക്വാ​ർ​ട്ട​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ഗോ​ള​ടി​ച്ച് ഇ​ന്ത്യ ലീ​ഡെ​ടു​ത്തു. തി​വാ​രി​യാ​ണ് ഇ​ന്ത്യ​യെ മു​ന്നി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ മ​ത്സ​രം തീ​രാ​ൻ മി​നി​റ്റു​ക​ൾ മാ​ത്ര​മു​ള്ള​പ്പോ​ൾ ഇ​ന്ത്യ​യെ ഞെ​ട്ടി​ച്ച് ബെ​ൽ​ജി​യം സ​മ​നി​ല നേ​ടി.

അ​തോ​ടെ മ​ത്സ​രം പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ടു. ഷൂ​ട്ടൗ​ട്ടി​ൽ 4-3 എ​ന്ന സ്കോ​റി​ന് ബെ​ൽ​ജി​യ​ത്തെ കീ​ഴ​ട​ക്കി ഇ​ന്ത്യ സെ​മി ടി​ക്ക​റ്റെ​ടു​ത്തു.

Advertisment