ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കും ഇന്ത്യന്‍ ടീം സജ്ജം; വലിയ മാറ്റങ്ങളില്ലാതെ ടെസ്റ്റ് ടീം; ടി20 ടീമില്‍ ഒട്ടേറെ 'സര്‍പ്രൈസു'കള്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവാണ് ക്യാപ്റ്റന്‍

New Update
ind vs ban 3rd t20

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവാണ് ക്യാപ്റ്റന്‍. സഞ്ജു സാംസണ്‍ പ്രധാന വിക്കറ്റ് കീപ്പറാകും. ജിതേഷ് ശര്‍മയാണ് രണ്ടാം വിക്കറ്റ് കീപ്പര്‍.

Advertisment

അഭിഷേക് ശര്‍മ, റിങ്കു സിംഗ്, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍ എന്നിവരും ടീമിലുണ്ട്.

രമണ്‍ദീപ് സിംഗ്, വിജയ്കുമാര്‍ വൈശാഖ്, യാഷ് ദയാല്‍ എന്നിവര്‍ ടീമില്‍ 'സര്‍പ്രൈസ്' എന്‍ട്രികളായി. മയങ്ക് യാദവ്, ശിവം ദുബെ, റിയാന്‍ പരാഗ് എന്നിവരെ പരിക്ക് മൂലം ഒഴിവാക്കി. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ടീമിലുണ്ടായിരുന്ന നിതീഷ് കുമാര്‍ റെഡ്ഡി ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ടെസ്റ്റ് ടീമില്‍ ഇടം നേടി.

ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ്, അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, റിങ്കു സിംഗ്, തിലക് വർമ്മ, ജിതേഷ് ശർമ്മ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിംഗ്, വരുൺ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്. , അർഷ്ദീപ് സിംഗ്, വിജയ്കുമാർ വൈശാഖ്, ആവേശ് ഖാൻ, യാഷ് ദയാൽ.

നവംബര്‍ എട്ടിനാണ് ഇന്ത്യയുടെ  ദക്ഷിണാഫ്രിക്കന്‍ പര്യടനം തുടങ്ങുന്നത്. നാല് മത്സരങ്ങളടങ്ങുന്നതാണ് പരമ്പര. 10, 13, 15 തീയതികളിലാണ് മറ്റ് മത്സരങ്ങള്‍.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെയും പ്രഖ്യാപിച്ചു. രോഹിത് ശര്‍മയാണ് ക്യാപ്റ്റന്‍. ജസ്പ്രീത് ബുംറയാണ് ഉപനായകന്‍. അഭിമന്യു ഈശ്വരന്‍, പ്രസിദ് കൃഷ്ണ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് ടീമിലെ അപ്രതീക്ഷിത താരങ്ങള്‍.

പരിക്ക് മൂലം കുല്‍ദീപ് യാദവ് ടീമില്‍ ഇല്ല. മുകേഷ് കുമാര്‍, നവ്ദീപ് സൈനി, ഖലീല്‍ അഹമ്മദ് എന്നിവരാണ് റിസര്‍വ് താരങ്ങള്‍.

ഇന്ത്യന്‍ ടീം: രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, യശസ്വി ജയ്‌സ്വാൾ, അഭിമന്യു ഈശ്വരൻ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, ഋഷഭ് പന്ത്, സർഫറാസ് ഖാൻ, ധ്രുവ് ജൂറൽ, ആർ അശ്വിൻ, ആർ ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ. 

ആദ്യ ടെസ്റ്റ് നവംബര്‍ 22 മുതല്‍ 26 വപെ പെര്‍ത്തിലും, രണ്ടാമത്തേത് ഡിസംബര്‍ ആറു മുതല്‍ 10 വരെ അഡലെയ്ഡിലും നടക്കും. ബ്രിസ്‌ബെയിനില്‍ 14 മുതല്‍ 18 വരെ മൂന്നാം ടെസ്റ്റ് മത്സരവും നടക്കും. മെല്‍ബണിലാണ് നാലാം ടെസ്റ്റ്. ഡിസംബര്‍ 26 മുതല്‍ ഡിസംബര്‍ 30 വരെയാണ് മെല്‍ബണിലെ മത്സരം നടക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ സിഡ്‌നിയില്‍ നടക്കും.

Advertisment