New Update
/sathyam/media/media_files/2025/05/17/HwRmoVYuqRG3YVbDxEPr.jpg)
ലയണൽ മെസ്സിക്കു 2025-ലെ എം.എൽ.എസിലെ ഏറ്റവും മൂല്യമേറിയ താരത്തിനുള്ള പുരസ്കാരം. തുടർച്ചയായി രണ്ട് സീസണുകളിൽ ഈ ബഹുമതി നേടുന്ന ആദ്യ താരമാണ് മെസ്സി. മെസ്സിയെ കൂടാതെ രണ്ട് തവണ എം.വി.പി ജേതാവായത് പ്രെഡ്‌ഡ്രാഗ് “പ്രെക്കി” റാഡോസാവ്ല്യേവിചു മാത്രമാണ്. മാധ്യമപ്രവർത്തകർ , താരങ്ങൾ, ക്ലബ്ബുകൾ എന്നിവയുടെ സംയുക്ത വോട്ടിങ്ങിൽ 70.% ലേറെ വോട്ടുകൾ നേടിയാണ് മെസ്സി ഒന്നാമതെത്തിയത്.
Advertisment
2025 സീസണിൽ 28 മത്സരങ്ങളിൽ 29 ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ മെസ്സി, 19 അസിസ്റ്റുകളും നൽകി. തുടർച്ചയായി രണ്ടാമത്തെ വർഷവും 36-ൽ അധികം ഗോൾ സംഭാവനകൾ നേടുന്ന ഏക എം.എൽ.എസ്. താരവും മെസ്സി ആണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us