New Update
/sathyam/media/media_files/l42qMoerFgUEQg1ka7dh.jpg)
ക്വാലാലംപുർ: മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ വനിത സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലിൽ പ്രവേശിച്ചു.
Advertisment
88 മിനിറ്റ് നീണ്ട മൂന്ന് സെറ്റ് പോരാട്ടത്തിൽ തായ്‍ലൻഡ് താരം ബുസാനൻ ഓങ്ബാംറുങ്ഫാനെ 13-21, 21-16, 21-12ന് തോൽപ്പിച്ചാണ് സിന്ധു കലാശപ്പോരിന് ടിക്കറ്റെടുത്തത്.
രണ്ടാം സീഡും ലോക ഏഴാം നമ്പർ താരവുമായ ചൈനയുടെ വാങ് ഷി യി ആണ് ഫൈനലിൽ സിന്ധുവിന്റെ എതിരാളി.
കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന സ്പെയിൻ മാസ്റ്റേഴ്സിനു ശേഷം ആദ്യമായാണ് സിന്ധു ഒരു ലോക ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്.