New Update
/sathyam/media/media_files/2024/12/06/GyF916rq83uNaogQ230i.jpg)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള ബോര്‍ഡര്‍ - ഗാവസ്‌കര്‍ പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഓസ്‌ട്രേലിയക്കെതിരെ അല്‍പ്പസമയത്തിനകം ഇന്ത്യയിറങ്ങും. ഓസ്‌ട്രേലിയയിലെ അഡ്ലെയ്ഡില്‍ ഇന്ത്യന്‍ സമയം 9.30-നാണ് പിങ്ക് ബോളിലുള്ള ഡേ-നൈറ്റ് മത്സരം. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അത്ഭുതകരമായി തിരിച്ചു വരവ് നടത്തിയ ഇന്ത്യ മിന്നുന്ന ജയം സ്വന്തമാക്കിയിരുന്നു.
Advertisment
ആദ്യ ഇന്നിങ്സില്‍ 150 റണ്‍സിന് പുറത്തായിട്ടും രണ്ടാം ഇന്നിങ്സില്‍ ഗംഭീരമായി തിരിച്ചുവരവ് നടത്തി 295 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം മത്സരത്തില്‍ കൂടി ആധികാരികമായ വിജയം കണ്ടെത്താന്‍ ഇന്ത്യ സര്‍വ്വ തന്ത്രങ്ങളും പുറത്തെടുക്കുമ്പോള്‍ ഈ മത്സരം ഏച് വിധേനെയും വിജയിക്കുകയെന്നത് മാത്രമായിരിക്കും ഓസ്‌ട്രേലിയയുടെ ലക്ഷ്യം.