/sathyam/media/media_files/2025/01/22/Bi9WUe3hAon5DBwyHTB7.jpg)
കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം. അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ ബാറ്റിങാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്.
മത്സരത്തില്‍ അഭിഷേക് അര്‍ധ സെഞ്ച്വറി നേടി. എട്ട് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതാണ് അഭിഷേകിന്റെ ഇന്നിങ്‌സ്. 34 പന്തില്‍ നിന്ന് 79 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് ഇന്ത്യന്‍ നിരയില്‍ ടോപ്‌സ്‌കോറര്‍. തിലക് വര്‍മ 19റണ്‍സ് നേടി. ഹാര്‍ദിക് പാണ്ഡ്യ മൂന്ന് റണ്‍സ് നേടി. ഏഴ് ഓവര്‍ ശേഷിക്കെയായിരുന്നു ഇന്ത്യയുടെ വിജയം.
ആദ്യ ഓവറില്‍ ആറ് പന്ത് നേരിട്ട സഞ്ജു അവസാന പന്തില്‍ ഒരു റണ്‍സ് മാത്രമായിരുന്നു എടുത്തത്. എന്നാല്‍ രണ്ടാം ഓവറില്‍ നാല് ഫോറും ഒരു സിക്‌സും പറത്തി സഞ്ജു ഉഗ്രപ്രതാപം പുറത്തെടുത്തു. എന്നാല്‍ അധികം വൈകാതെ തന്നെ ആര്‍ച്ചര്‍ സഞ്ജുവിനെ മടക്കി. 20 പന്തില്‍ നിന്ന് നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പടെ സഞ്ജു 26 റണ്‍സ് നേടി. സഞ്ജുവിനെ പിന്നാലെയെത്തിയ നായകന്‍ സൂര്യകുമാര്‍ യാദവിനെ പൂജ്യത്തിന് ആര്‍ച്ചര്‍ പുറത്താക്കി