സിഡ്നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിൽ ഇന്ത്യയ്ക്കെതിരെ ഓസ്‌ട്രേലിയക്കു ജയിക്കാൻ 162 റണ്‍സ്. നാലു റണ്‍സിന്റെ ലീഡുമായി മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്കോർ ബോർഡിൽ 157 റണ്‍സ് കൂട്ടിച്ചേർത്തപ്പോഴേക്കും ഓള്‍ഔട്ടാവുകയായിരുന്നു.
61 റണ്‍സെടുത്ത റിഷഭ് പന്തിനു മാത്രമേ ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായുള്ളു. ആറു വിക്കറ്റിനു 141 റണ്‍സെന്ന നിലയിലാണ് അഞ്ചാം ദിനം ഇന്ത്യ രണ്ടാമിന്നിങ്‌സ് പുനരാരംഭിച്ചത്.
എന്നാല്‍ 16 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ശേഷിച്ച നാലു വിക്കറ്റുകളും ഇന്ത്യക്കു നഷ്ടമാവുകയായിരുന്നു. 33 പന്തിൽ നിന്നാണ് പന്ത് 61 റണ്‍സ് സ്വന്തമാക്കിയത്. 6 ഫോറും 4 സിക്‌സും അടങ്ങിയതായിരുന്നു പന്തിന്റെ ഇന്നിങ്സ്.
യശസ്വി ജയ്‌സ്വാൾ (22) കെഎല്‍ രാഹുല്‍ (13), ശുഭ്മന്‍ ഗില്‍ (13), വിരാട് കോലി (6), രവീന്ദ്ര ജഡേജ (13), നിതീഷ് റെഡ്ഡി (4), വാഷിങ്ടണ്‍ സുന്ദര്‍ (12), മുഹമ്മദ് സിറാജ് (4), ജസ്പ്രീത് ബുംറ (0), പ്രസിദ്ധ് കൃഷ്ണ (1*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.
ആറു വിക്കറ്റെടുത്ത സ്‌കോട്ട് ബോളണ്ടിന്റെ മാസ്മരിക പ്രകടനമാണ് ഇന്ത്യയെ തകർത്തെറിഞ്ഞത്. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് മൂന്നു വിക്കറ്റുകൾ സ്വന്തമാക്കി.