ലോക ചെസ് ചാംപ്യന്‍ഷിപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 13-ാം റൗണ്ട് മത്സരം അഞ്ചു മണിക്കൂര്‍ നീണ്ടതോടെ ഗുകേഷും ഡിങ് ലിറനും സമനിലയിൽ. 6.5 വീതം പോയിന്റുമായി ഇരുവരും ഒപ്പത്തിനൊപ്പം. വ്യാഴാഴ്ചത്തെ കലാശപ്പോര് നിർണായകം. വീണ്ടും ഒപ്പമായാൽ ടൈബ്രേക്ക് !

New Update
d

സിംഗപ്പൂര്‍: ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി ഗുകേഷും ചൈനയുടെ ഡിങ് ലിറനും തമ്മിലുള്ള ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ 13-ാം റൗണ്ട് മത്സരം സമനിലയില്‍. 

Advertisment

അഞ്ചു മണിക്കൂര്‍ നീണ്ട മത്സരം സമനില ആയതോടെ, 6.5 വീതം പോയിന്റുമായി ഇരുവരും ഒപ്പത്തിനൊപ്പമാണുള്ളത്. വ്യാഴാഴ്ചയാണ് അവസാന റൗണ്ട് മത്സരം. രണ്ടാം റൗണ്ട് മത്സരത്തില്‍ ഗുകേഷിനെ ഡിങ് ലിറന്‍ പരാജയപ്പെടുത്തിയിരുന്നു.


ഇതോടെയാണ് പിന്നിലായിരുന്ന ലിറന്‍ പോയിന്റില്‍ ഒപ്പത്തിനൊപ്പമെത്തിയത് (6-6) ഞായറാഴ്ച നടന്ന 11-ാം റൗണ്ട് മത്സരത്തില്‍ ഡിങ് ലിറനെതിരെ നിര്‍ണായക ജയം ഗുകേഷ് സ്വന്തമാക്കിയിരുന്നു. 


പത്താം മത്സരവും സമനിലയില്‍ പിരിഞ്ഞതോടെ തുടരെ ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പമായത്. 14 പോരാട്ടങ്ങളുള്ള ചാംപ്യന്‍ഷിപ്പില്‍ ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ആദ്യം 7.5 പോയിന്റ് നേടുന്നയാള്‍ ചാംപ്യനാകും. 

ഒരു വിജയത്തിന് ഒരു പോയിന്റും സമനിലയ്ക്ക് 0.5 പോയിന്റുമാണ് ലഭിക്കുക. 14 റൗണ്ടുകള്‍ അവസാനിക്കുമ്പോഴും മത്സരം സമനില ആവുകയാണെങ്കില്‍ അടുത്ത ദിവസം ടൈബ്രേക്ക് നടത്തിയായിരിക്കും വിജയിയെ പ്രഖ്യാപിക്കുക.

Advertisment