'ഒരു തോൽവി കൊണ്ട് ക്യാപ്റ്റനെ വിലയിരുത്തരുത്'; രോഹിത് മികച്ച ക്യാപ്റ്റന്‍ തന്നെയെന്ന് മൈക്കൽ ക്ലാര്‍ക്ക്

New Update

publive-image

രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയ്ക്ക് പിന്തുണയുമായി മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ മൈക്കൽ ക്ലാര്‍ക്ക്. ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയ്ക്ക് ശേഷം രോഹിത്തിന്റെ ക്യാപ്റ്റന്‍സിയ്ക്കെതിരെ മുറവിളി ഉയര്‍ന്നിരുന്നു.

Advertisment

ഇന്ത്യ തുടര്‍ച്ചയായ രണ്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തിയത് വലിയ കാര്യമാണെന്നും ഒരു മത്സരത്തിലെ തോൽവിയെ മാത്രം മുന്നിൽ നിര്‍ത്തി രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ വിലയിരുത്തുന്നത് തെറ്റാണെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി.

താന്‍ രോഹിത്തിനെ തന്നെ ക്യാപ്റ്റന്‍സിയിൽ തുടരാന്‍ അനുവദിക്കുമെന്നും അദ്ദേഹം മികച്ച ക്യാപ്റ്റനാണെന്നാണ് വിശ്വസിക്കുന്നതെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി. ഐപിഎല്ലിലും ഒട്ടേറെ കിരീടങ്ങള്‍ സ്വന്തമാക്കിയ നായകനാണ് രോഹിത് എന്നും ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജയിച്ചില്ലെന്ന് കരുതി അദ്ദേഹം മികച്ച നായകനല്ലാതാകുന്നില്ലെന്നും ക്ലാര്‍ക്ക് കൂട്ടിചേര്‍ത്തു.

Advertisment