New Update
നേപ്പാളിനെതിരെ മികച്ച സ്കോർ ഉയർത്തി വെസ്റ്റിന്‍ഡീസ്. തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റിന്‍ഡീസ് 339 റൺസ് നേടിയപ്പോള്‍ ഷായി ഹോപും നിക്കോളസ് പൂരനും ശതകങ്ങള്‍ നേടി മികവ് പുലര്‍ത്തി.
Advertisment
55/3 എന്ന നിലയിലേക്ക് വീണ ശേഷം വെസ്റ്റിന്‍ഡീസിനെ നാലാം വിക്കറ്റില്‍ നിക്കോളസ് പൂരനും ഷായി ഹോപും ചേര്‍ന്ന് മുന്നോട്ട് നയിക്കുകയായിരുന്നു.
നാലാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 216 റൺസാണ് നേടിയത്. നിക്കോളസ് പൂരന്‍ 115 റൺസ് നേടിയപ്പോള്‍ ഷായി ഹോപ് 132 റൺസുമായി പുറത്താകാതെ നിന്നു. നേപ്പാളിന്റെ ലളിത് രാജ്ബന്‍ഷി മൂന്ന് വിക്കറ്റ് നേടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us