/sathyam/media/post_attachments/qHTe1oLsaCeaz8brevcH.jpg)
ഇന്ത്യൻ കായികചരിത്രത്തിലെ ത്രസിപ്പിക്കുന്ന ഓർമകൾക്ക് നാല് പതിറ്റാണ്ടായി. ഇന്ത്യ ആദ്യമായി ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയിട്ട് നാളേക്ക് 40 വർഷം. 1983 ജൂൺ 25ന് ലോർഡ്‌സിലാണ് ഇന്ത്യ കിരീടം നേടിയത്.
ഫൈനലിൽ അന്നത്തെ അതികായരായ വെസ്‌റ്റിൻഡീസിനെ 43 റണ്ണിന് തോൽപ്പിച്ചു. വീണ്ടുമൊരു ഏകദിന ലോകകപ്പ് ഒക്‌ടോബറിൽ ഇന്ത്യയിൽ നടക്കാനിരിക്കെയാണ് ആദ്യ വിജയത്തിന്റെ വാർഷികം.
കപിൽദേവ് നയിച്ച ടീമിൽ മൊഹീന്ദർ അമർനാഥായിരുന്നു വൈസ് ക്യാപ്‌റ്റൻ. കീർത്തി ആസാദ്, റോജർ ബിന്നി, സുനിൽ ഗാവസ്‌കർ, സയ്യിദ് കിർമാനി, മദൻലാൽ, സന്ദീപ് പാട്ടീൽ, ബൽവീന്ദർ സന്ധു, യശ്‌പാൽ ശർമ,
രവിശാസ്‌ത്രി, കെ ശ്രീകാന്ത്, ദിലീപ് വെങ്സർക്കാർ, സുനിൽ വൽസൻ എന്നിവരായിരുന്നു ടീമിൽ. സുനിൽ ഒരുമത്സരംപോലും കളിച്ചില്ല. യശ്‌പാൽ ശർമ 2021ൽ അന്തരിച്ചു.