കേരള ബ്ലാസ്റ്റേഴ്സ് താരം വിബിൻ മോഹനൻ ഗ്രീസിലേക്ക്

author-image
Gaana
New Update

കേരള ബ്ലാസ്റ്റേഴ്സ് താരം വിബിൻ മോഹനൻ ഗ്രീസിലേക്ക്. ഗ്രീക്ക് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബ് ഒ.എഫ്.ഐ ക്രീറ്റിന് ഒപ്പം ഒരു മാസത്തെ പരിശീലനത്തിനായാണ് വിബിൻ പോകുന്നത്‌. ഒ.എഫ്.ഐ ക്രീറ്റ് ഗ്രീസിലെ പ്രധാന ക്ലബ്ബുകളിലൊന്നാണ്.

Advertisment

publive-image

അവർക്ക് ഒപ്പം പ്രീ-സീസണിൽ പങ്കെടുക്കാനും അവരുടെ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്താനും പരിശീലന മത്സരങ്ങൾ കളിക്കാനുൻ വിബിന് അവസരം ഉണ്ടാകും. കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി വിബിന്റെ തീരുമാനത്തെ പൂർണ്ണഹൃദയത്തോടെ പിന്തുണയ്ക്കുന്നതായി ക്ലബ് അറിയിച്ചു.

20-കാരൻ ഗ്രീക്ക് ടീമിനൊപ്പം ഒരു മാസം പരിശീലനം നടത്തും. ക്ലബിന്റെ നെതർലാൻഡ്സിലേക്കുള്ള പ്രീസീസൺ യാത്രയിൽ വിബിനും ഉണ്ടാകും. 2 ആഴ്ച നീണ്ടു നിക്ക്കുന്ന യാത്രയിൽ അവർ ഡച്ച് ഫസ്റ്റ് ഡിവിഷൻ ടീമുകൾക്കെതിരെ മത്സരങ്ങൾ കളിക്കും.

“വിബിനിലുള്ള ഞങ്ങളുടെ വിശ്വാസത്തിന്റെ സൂചനയാണ് ഈ നീക്കം, കേരള ബ്ലാസ്റ്റേഴ്സിലെ പ്രതിഭകൾ പ്രോത്സാഹിപ്പിക്കപ്പെടുമെന്നതിന്റെ സൂചനയാണ്.” കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ക്ലബ്ബിന്റെ സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്‌കിങ്കിസ് പറഞ്ഞു.

Advertisment