ലെ​ബ​ന​നെതിരെ ആവേശ ജയം; സാ​ഫ് ക​പ്പിൽ ഇ​ന്ത്യ ഫൈ​ന​ലി​ൽ

New Update

publive-image

ബം​ഗ​ളൂ​രു: സാ​ഫ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫു​ട്ബോ​ൾ ഫൈ​ന​ലി​ൽ പ്രവേശിച്ച് ഇ​ന്ത്യ. സെ​മി​യി​ൽ ലെ​ബ​ന​നെ മ​റി​ക​ട​ന്നാ​ണ് ഇ​ന്ത്യ ഫൈ​ന​ലി​ലെ​ത്തി​യ​ത്. പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ജ​യം. ഇ​ന്ത്യ​യു​ടെ വി​ശ്വ​സ്ത കാ​വ​ൽ​ക്കാ​ര​ൻ ഗു​ർ​പ്രീ​ത് സ​ന്ധു​വാ​ണ് ല​ബ​ന​നെ ത​ട​ഞ്ഞ് ബ്ലൂ ​ടൈ​ഗേ​ഴ്സി​നെ ഫൈ​ന​ലി​ൽ ക​ട​ത്തി​യ​ത്.

Advertisment

ലെ​ബ​ന​നാ​യി ആ​ദ്യ കി​ക്ക് എ​ടു​ത്ത ഹ​സ​ൻ മ​തൗ​ക്കി​ന്‍റെ ഷോ​ട്ട് ഗു​ർ​പ്രീ​ത് ഇ​ട​ത്തേ​ക്ക് ചാ​ടി ത​ട​ത്തു. ഇ​ന്ത്യ​യു​ടെ ആ​ദ്യ കി​ക്ക് ക്യാ​പ്റ്റ​ൻ സു​നി​ൽ ഛേത്രി ​ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു. പി​ന്നാ​ലെ വ​ന്ന​വ​രെ​ല്ലാം ഇ​ന്ത്യ​ക്കാ​യി വ​ല​കു​ലു​ക്കി.

എ​ന്നാ​ൽ ലെ​ബ​ന​ന്‍റെ നാ​ലാം കി​ക്ക് എ​ടു​ത്ത ഖ​ലീ​ൽ ബ​ദേ​റി​ന്‍റെ ഷോ​ട്ട് ക്രോ​സ് ബാ​ർ ക​ട​ന്നു​പ​റ​ന്ന​തും ഇ​ന്ത്യ ഫൈ​ന​ലി​ലേ​ക്ക് പ​റ​ന്നു. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും ഗോ​ൾ ര​ഹി​ത​മാ​യ​തോ​ടെ​യാ​ണ് ക​ളി പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ട​ത്.

ഫൈ​ന​ലി​ൽ‌ കു​വൈ​റ്റാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ.

Advertisment