ആഷിഖ് കുരുണിയൻ ബെംഗളൂരു വിട്ടു ; എടികെയിലേക്ക് ചേക്കേറുമെന്ന് സൂചന

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

publive-image
ബാംഗ്ലൂർ : മലയാളി മുന്നേറ്റ താരം ആഷിഖ് കുരുണിയൻ ബെംഗളൂരു എഫ്സി ഐഎസ്എൽ ക്ലബ് വിട്ടു. ക്ലബ് വിട്ട വിവരം ബെംഗളൂരു എഫ്സി ഔദ്യോഗികമായി അറിയിച്ചു. വിങ്ങറായും ലെഫ്റ്റ് ബാക്ക് ആയും കളിക്കുന്ന ആഷിഖ് അടുത്ത സീസൺ മുതൽ എടികെ മോഹൻ ബഗാനിൽ കളിച്ചേക്കുമെന്നാണ് സൂചന. 25കാരനായ താരത്തെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നു. എന്നാൽ ഇത് വിജയിച്ചില്ലെന്നാണ് വിവരം.

Advertisment

2019 സീസണിൽ ബെംഗളൂരുവിലെത്തിയ ആഷിഖ് വർഷങ്ങളായി നിലവാരമുള്ള പ്രകടനം നടത്തിവരുന്ന താരമാണ്. അതുകൊണ്ട് തന്നെ 24കാരനായ താരത്തെ ടീമിലെത്തിക്കാൻ എടികെയ്ക്ക് താത്പര്യമുണ്ട്. താരക്കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരു ക്ലബുകളും തമ്മിൽ ചർച്ച നടന്നുകഴിഞ്ഞെന്നും ഇതിനോട് ബെംഗളൂരു അനുകൂലമായാണ് പ്രതികരിച്ചത് എന്നുമാണ് റിപ്പോർട്ടുകൾ.

Advertisment