New Update
സൗദി അറേബ്യൻ ലീ​ഗിന് കരുത്തേകാൻ റൊണാൾഡോക്ക് പിന്നാലെ കരീം ബെൻസീമയും എത്തുന്നു. 2025 വരെ താരം ഇത്തിഹാദിൽ കരാർ ഒപ്പുവെച്ചതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ബെൻസീമ റയൽ മാഡ്രിഡ് വിടുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Advertisment
100 മില്യൺ യൂറോ വേതനമായി താരത്തിന് ലഭിക്കും. ഇതുകൂടാതെ ഇമേജ് റൈറ്റ്സും മറ്റുമായി ബെൻസീമക്ക് 200 മില്യൺ യൂറോയോളം വർഷത്തിൽ ലഭിക്കും. കൂടാതെ, ബെൻസീമ സൗദി അറേബ്യയുടെ 2030 ലോകകപ്പ് ബിഡിന്റെ അംബാസിഡർ കൂടെയായിരിക്കും. ബെൻസീമ അടുത്ത ദിവസം റയൽ മാഡ്രിഡിനോട് ഔദ്യോഗികമായി യാത്ര പറയും. പിന്നാലെ സൗദിയിലേക്ക് യാത്ര തിരിക്കും.
ബുധനാഴ്ച വലിയ ഒരു ചടങ്ങിലൂടെ ബെൻസീമയുടെ സൈനിംഗ് പ്രഖ്യാപിക്കാൻ ആണ് ഇത്തിഹാദ് പദ്ധതിയിടുന്നത്. ഈ സീസണിൽ റൊണാൾഡോയുടെ അൽ നസറിനെ മറികടന്ന് സൗദി പ്രൊ ലീഗ് നേടാൻ ഇത്തിഹാദിനായിരുന്നു.