ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച് മലയാളി താരം മിന്നു മണി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

മുംബൈ: വയനാട് സ്വദേശി മിന്നു മണി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടി. ബംഗ്ലദേശ് പര്യടനത്തിനുള്ള 18 അംഗ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ട്വന്റി20 ടീമിലാണ് മിന്നുവിന് സ്ഥാനം ലഭിച്ചത്.

Advertisment

ഐപിഎല്ലിൽ കളിക്കുന്ന ആദ്യ മലയാളി വനിതാ താരം എന്ന റെക്കോഡും മിന്നു സ്വന്തമാക്കിയിരുന്നു. വനിതാ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരമാണ് മിന്നു.

മൂന്ന് ട്വന്റി20 മത്സരങ്ങളാണ് ഇന്ത്യ ബംഗ്ലദേശിനെതിരെ കളിക്കുന്നത്. മിർപൂരിലാണ് മത്സരങ്ങൾ. ഇതിനൊപ്പം ഏകദിന പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. ഹർമൻപ്രീത് കൗറാണ് ഇരുടീമുകളുടേയും ക്യാപ്റ്റൻ. ഈ മാസം ഒമ്പതിന് മിർപുരിൽ ആദ്യ ട്വന്റി-20 മത്സരം നടക്കും.

Advertisment