/sathyam/media/media_files/cjDJ7D1FNXDqJVcczeOP.jpg)
ഡല്‍ഹി: ക്രിക്കറ്റ് അക്കങ്ങളുടെ കളിയായതിനാല്‍ പലപ്പോഴും അക്കങ്ങള്‍ യാദൃശ്ചികതകള്‍ സൃഷ്ടിച്ചേക്കാം. അവയില്‍ ചിലത് വിചിത്രവുമാണ്. 11/11/11 നാണ് അത്തരത്തിലുള്ള ഒരു സംഭവം നടന്നത്. 2011 നവംബര്‍ 11-ന് കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റിനിടെയാണ് ഈ സംഭവം നടന്നത്.
കേപ്ടൗണില്‍ ഓസ്‌ട്രേലിയയും ദക്ഷണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് മല്‍സരം നടക്കുന്നു. 11-ാം തിയതി രാവിലെ 11.11 ആയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 111 റണ്‍സ്! അതായത് തിയതി 11/11/11, സമയം 11.11. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്ന റണ്‍സ് 111.
വിജയിക്കാന്‍ 236 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നാം ദിനം 1 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് എന്ന നിലയിലായിരുന്നു സ്ഥിതി. 11/11/2011 രാവിലെ 11:11 ന് ആയപ്പോഴേക്കും ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 111 റണ്‍സ് മാത്രം. അപ്പോഴെല്ലാം സ്‌കോര്‍ബോര്‍ഡില്‍ കാണിച്ചതും 11:11 11/11/11 എന്നായിരുന്നു. കളിയിലെ അപൂര്‍വ നിമിഷമായിരുന്നു ഇത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us