അമ്പെയ്ത്ത് ലോകകപ്പ് ഫൈനല്‍: പുരുഷന്മാരുടെ കോമ്പൗണ്ട് വ്യക്തിഗത മത്സരത്തില്‍ ഇന്ത്യന്‍ താരം പ്രതമേഷ് ജൗക്കറിന് വെള്ളി

New Update
prathamesh

മെക്സിക്കോ: അമ്പെയ്ത്ത് ലോകകപ്പ് ഫൈനലില്‍ പുരുഷന്മാരുടെ കോമ്പൗണ്ട് വ്യക്തിഗത മത്സരത്തില്‍ ഇന്ത്യന്‍ താരം പ്രഥമേഷ് ജൗക്കറിന് വെള്ളി.

Advertisment

സ്വര്‍ണ്ണ മെഡല്‍ നേട്ടത്തിനായുള്ള മത്സരത്തില്‍ ഡെന്മാര്‍ക്കിന്റെ മത്യാസ് ഫുള്ളര്‍ട്ടണിനോടാണ് പ്രഥമേഷ് ജൗക്കര്‍ പോരാടിയത്.ആവേശകരമായ ഏറ്റുമുട്ടലില്‍, അഞ്ച് സെറ്റുകള്‍ക്ക് ശേഷം മത്സരം 148-148 എന്ന അസാധാരണ സമനിലയില്‍ അവസാനിച്ചു. 

തുടര്‍ന്നുള്ള നാടകീയമായ ഷൂട്ട്-ഓഫില്‍ രണ്ട് വില്ലാളി വീരന്മാരും തങ്ങളുടെ അസാമാന്യമായ കഴിവുകള്‍ പ്രകടിപ്പിച്ചു.എന്നാല്‍ അമ്പ് ലക്ഷ്യത്തിന്റെ മധ്യസ്ഥാനത്ത് ഏറ്റവും അടുത്തെത്തിയതിനാല്‍ ഫുള്ളര്‍ട്ടണെ വിജയിയായി പ്രഖ്യാപിച്ചു.

തീവ്രമായ ഷൂട്ട് ഓഫ് ഫിനിഷിലാണ് ഡെന്മാര്‍ക്കിന്റെ മത്യാസ് ഫുള്ളര്‍ട്ടനോട് ഏറ്റവും കുറഞ്ഞ മാര്‍ജിനില്‍ ഇന്ത്യന്‍ താരം പ്രതമേഷ് ജൗക്കര്‍ പരജയം സമ്മതിച്ചത്.ഇതോടെ പ്രതമേഷ് ജൗക്കറിന്റെ കന്നി ലോകകപ്പ് ഫൈനലില്‍ വെള്ളി മെഡലോടെ അവസാനിച്ചു.

ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ മൈക്ക് ഷ്ലോസറെ പരാജയപ്പെടുത്തിയാണ്‌  ജൗക്കര്‍ ഫൈലനിലേക്ക് കുതിച്ചത്. 148-148 എന്ന സ്‌കോറിനാണ് ഫുള്ളര്‍ട്ടനോട് താരം പരാജയപ്പെട്ടത്.

ശനിയാഴ്ച നടന്ന അവസാന പോരാട്ടത്തിന്റെ ആദ്യ റൗണ്ടില്‍ 20-കാരനായ ഇന്ത്യന്‍ താരത്തിന് ഒരു പോയിന്റ് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഡെന്മാര്‍ക്ക്  നേരത്തെ തന്നെ ലീഡ് നേടിയിരുന്നു.

Advertisment