ക്ല​ബ് ലോ​ക​ക​പ്പ് വേ​ദി പ്ര​ഖ്യാ​പി​ച്ച് ഫിഫ; ടൂ​ർ​ണ​മെ​ന്‍റ് ഡി​സം​ബ​ർ 12ന് ആരംഭിക്കും

New Update

publive-image

റി​യാ​ദ്: ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന 2023 ക്ല​ബ് ലോ​ക​ക​പ്പി​ന്‍റെ വേ​ദി പ്ര​ഖ്യാ​പി​ച്ച് ഫി​ഫ. സൗ​ദി അ​റേ​ബ്യ​ൻ ന​ഗ​ര​മാ​യ ജി​ദ്ദ​യി​ലാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Advertisment

ഡി​സം​ബ​ർ 12 മു​ത​ൽ 22 വ​രെ ന‌​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ന് സൗ​ദി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​മെ​ന്ന് ഫെ​ബ്രു​വ​രി​യി​ൽ ത​ന്നെ ഫി​ഫ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ കൃ​ത്യ​മാ​യ വേ​ദി അ​റി​യി​ച്ചി​രു​ന്നി​ല്ല.

ഏ​ഴ് ടീ​മു​ക​ൾ മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന ക്ല​ബ് ലോ​ക​ക​പ്പ് ഫോ​ർ​മാ​റ്റി​ന് അ​ന്ത്യം കു​റി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റ് കൂ​ടി​യാ​കും ഇത്തവണത്തേത്. 2025-ൽ ​അ​മേ​രി​ക്ക വേ​ദി​യാ​കു​ന്ന ക്ല​ബ് ലോ​ക​ക​പ്പി​ൽ 32 ടീ​മു​ക​ളാ​കും പ​ങ്കെ​ടു​ക്കു​ക​യെ​ന്ന് ഫി​ഫ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Advertisment