കായിക മേഖലയിലെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് മന്ത്രി സജിചെറിയാൻ

New Update

publive-image

കായിക മേഖലയിലെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് മന്ത്രി സജിചെറിയാൻ. ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായി ആലപ്പുഴ ജില്ലാ റൈഫിൾ ക്ലബ് സംഘടിപ്പിച്ച വിളംബര ഷൂട്ടിംഗ് മത്സരം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക രംഗത്തെ പിന്നോട്ടടി ഗൗരവമായി പരിശോധിച്ച് അടിമുടി പൊളിച്ചെഴുതണമെന്നും സജി ചെറിയാൻ പറഞ്ഞു.

Advertisment

ഇന്ത്യയെക്കാൾ കൂടുതൽ ജനസംഖ്യയുള്ള ചൈനയും, തീരെ കുറഞ്ഞ ജനസംഖ്യയുള്ള മറ്റ് രാജ്യങ്ങളും കായിക രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കുമ്പോൾ നമ്മൾ മാത്രം പിന്നോക്കം പോവുകയാണ്. ഇതിൻ്റെ കാരണം ഗൗരവമായി പരിശോധിക്കണം. അസോസിയേഷനുകൾ ചിലർ കൈപ്പിടിയിലൊതുക്കുന്നു. 14 അസോസിയേഷന് കൾ വരെ ചിലർ പോക്കറ്റിലിട്ട് നടക്കുകയാണ്. കാര്യക്ഷമമായ പരിശീലനം ലഭിക്കുന്നില്ല. ഇതിനൊക്കെ മാറ്റം വരണം. കായിക മേഖലയിൽ അടിമുടി പൊളിച്ചെഴുത്ത് ആവശ്യമാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

ചേർത്തല റൈഫിൾ ക്ലബ്ബിൻ്റെ പ്രവർത്തനത്തെ പ്രശംസിക്കാനും മന്ത്രി മറന്നില്ല. ഇന്നല്ലെങ്കിൽ നാളെ അന്താരാഷ്ട്ര മത്സരങ്ങളിൽ ഗോൾഡ് മെഡൽ ജേതാക്കളെ സൃഷ്ടിക്കാൻ റൈഫിൾ ക്ലബ്ബിന് കഴിയുമെന്നും മന്ത്രി പറഞ്ഞു.

ഈ മാസം 23 ന് ആരംഭിക്കുന്ന ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായിട്ടാണ് ഫ്രണ്ട്ലി ഷൂട്ടിംഗ് മത്സരം സംഘടിപ്പിച്ചത്. 50എം ഫയർ ആർസ് , 25 എം ഫിസ്‌റ്റൽ , 10എം എയർ ഫിസ്‌റ്റൽ, 10എം എയർ റിഫിൾ തുടങ്ങിയ ഇനങ്ങളിലായിരുന്നു മത്സരം.

അരൂർ എം എൽ എ ദലീമാ ജോജോ, റൈഫിൾ ക്ലബ്ബ് സെക്രട്ടറി കിരൺ മാർഷൽ, എക്സി.അംഗം എസ്.ജോയി, സെൻ്റ് മൈക്കിൾസ് കോളേജ് മാനേജർ ഫാ. നെൽസൺ തൈപ്പറമ്പിൽ, വി.എസ്.കണ്ണൻ, ഡോ.ആൻറണി, ഗോപാലൻ ആചാരി, തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ടർ: ഉമേഷ് ആലപ്പുഴ

Advertisment