/sathyam/media/media_files/2025/10/31/d4e23027-5013-4569-b33e-0ea8789ee35b-2025-10-31-10-48-48.jpg)
ഡല്‍ഹി: വനിതാ ഏകദിന ലോകകപ്പിന്റെ രണ്ടാം സെമിഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ താരമായത് ജെമീമ റോഡ്രിഗസാണ്. 134 പന്തില്‍ പുറത്താകാതെ ജെമീമ നേടിയ 127 റണ്‍സാണ് ഇന്ത്യയുടെ വിജയത്തിന്റെ പിന്നില്‍.
ജെമീമയുടെ ഇന്നിങ്‌സിന്റെ ബലത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 339 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം ഇന്ത്യ 48.3 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ജെമീമ റോഡ്രിഗസ് ആയിരുന്നു ഇന്ത്യന്‍ വിജയശില്‍പ്പി.തകര്‍പ്പന്‍ പ്രകടനത്തോടെ പുറത്താകാതെ 127 റണ്‍സ് നേടി ജെമീമ കളിയിലെ താരമായി. പിന്നാലെ തന്റെ വിശ്വാസം ഉറക്കെ പ്രഘോഷിക്കാനും ജെമീമ തയ്യാറായി.
മത്സര ശേഷം ചാനലിനോട് പ്രതികരിച്ച ജെമീമ പറഞ്ഞത് ഇങ്ങനെ:
''ഞാന്‍ ആദ്യം യേശുവിന് നന്ദി പറയുന്നു...'' കളിയില്‍ തന്നെ ശക്തിപെടുത്തിയ ബൈബിള്‍ വചനവും മൈതാനത്ത് കാണികള്‍ക്ക് മുമ്പില്‍ ഏറ്റ് പറഞ്ഞു താരം. ''കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി...'' ജെമീമയുടെ ഈ വാക്കുകള്‍ കായിക ലോകത്തും ചര്‍ച്ചയാകുകയാണ്.
നേരത്തെ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഷെഫാലി വര്‍മ പുറത്തായതോടെ ജെമീമ ക്രീസില്‍ എത്തി. സമ്മര്‍ദ്ദം നിറഞ്ഞ ഘട്ടത്തില്‍ വണ്‍ ഡൗണയാണ് ജെമിമ ഇറങ്ങിയത്.
പത്താം ഓവറില്‍ സ്മൃതി മന്ദാന പുറത്തായതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. എന്നാല്‍ തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനൊപ്പം ജെമിമ ഇന്നിങ്‌സ് പടുത്തുയര്‍ത്തി. വിജയം കൈക്കലാക്കും വരെ അവര്‍ ക്രീസിലുണ്ടായിരുന്നു. ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us