പാക്കിസ്താനെയും തോല്‍പ്പിച്ച് അഫ്ഗാനിസ്താന്‍; ലോകകപ്പില്‍ അഫ്ഗാന് രണ്ടാം ജയം

എട്ടു വിക്കറ്റിനാണ് അഫ്ഗാന്‍ പാക്കിസ്താനെ തകര്‍ത്തെറിഞ്ഞത്. 

New Update
435465677

ചെന്നൈ: കരുത്തരായ പാക്കിസ്താനെയും കൂപ്പുകുത്തിച്ച് അഫ്ഗാനിസ്താന്‍. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തിയതോടെ ലോകകപ്പില്‍ രണ്ട് ജയങ്ങളാണ് അഫ്ഗാന്‍ നേടിയത്. എട്ടു വിക്കറ്റിനാണ് അഫ്ഗാന്‍ പാക്കിസ്താനെ തകര്‍ത്തെറിഞ്ഞത്. 

Advertisment

പാക്കിസ്താന്റെ 283 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ ഒരോവര്‍ ശേഷിക്കെയാണ് രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തിയത്. ഇബ്രാഹിം സദ്രാന്‍, റഹ്മാനുള്ള ഗുര്‍ബാസ്, റഹ്മത്ത് ഷാ എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് അഫ്ഗാന്‍ വിജയത്തിന് വഴിയായത്. 

ടോസ് നേടി ബാറ്റിനിങ്ങിനിറങ്ങിയ പാകിസ്താന്‍ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സെടുത്തു. ക്യാപ്ടന്‍ ബാബര്‍ അസമും (92 പന്തില്‍ 74), ഓപ്പണര്‍ അബ്ദുല്ല ഷഫീഖും (75 പന്തില്‍ 58) അര്‍ദ്ധ സെഞ്ചുറി നേടി. മധ്യ നിരയില്‍ ഇഫ്തിര്‍ അഹമ്മദ് (27 പന്തില്‍ 40) എന്നിവരുടെ ബാറ്റിങ് പ്രകടനം പാക്കിസ്താന് അനുകൂലമായി. ഓപ്പണിങ് വിക്കറ്റില്‍ 56 റണ്‍സാണ് പാക്കിസ്താന്‍ നേടിയത്. 22 പന്തില്‍ 17 റണ്‍സെടുത്ത ഇമാം ഉല്‍ ഹഖ് ക്യാച്ചെടുത്തു പുറത്തായി. 

Advertisment