2024 എആര്‍ആര്‍സി: രണ്ടാം റൗണ്ടിനൊരുങ്ങി ഹോണ്ട റേസിങ് ഇന്ത്യ ടീം

New Update
arr rising.jpg

കൊച്ചി: ഈ വാരാന്ത്യത്തില്‍ ചൈനയിലെ സുഹായ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന 2024 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ രണ്ടാം റൗണ്ടിന് സജ്ജമായി ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം റൈഡര്‍മാര്‍ തായ്ലാന്‍ഡിലെ ചാങ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന ആദ്യ റൗണ്ടില്‍ എപി250 ക്ലാസില്‍ മികച്ച പ്രകടനം നടത്തിയ ഹോണ്ട ടീം 5 പോയിന്‍റുമായാണ് രണ്ടാം റൗണ്ടില്‍ മത്സരിക്കാനിറങ്ങുന്നത്.

Advertisment

ആദ്യ റൗണ്ടില്‍ നിര്‍ണായകമായ മൂന്ന് പോയിന്‍റുകള്‍ ടീമിന് സമ്മാനിച്ച ചെന്നൈ സ്വദേശി കാവിന് ക്വിന്‍റല്‍ നിലവില്‍ 15ാം സ്ഥാനത്താണ്. മലപ്പുറത്ത് നിന്നുള്ള സഹതാരം മൊഹ്സിന്‍ പറമ്പന്‍ ആദ്യ റൗണ്ടിന്‍റെ ആദ്യ റേസില്‍ 14ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് രണ്ട് പോയിന്‍റുകള്‍ നേടിയിരുന്നു. ഓവറോള്‍ പോയിന്‍റില്‍ 16ാം സ്ഥാനത്താണ് നിലവില്‍ താരമുള്ളത്.

2024 എആര്‍ആര്‍സിയുടെ ആദ്യ റൗണ്ട് തങ്ങളുടെ സാഹസിക റൈഡര്‍മാരായ കാവിന്‍റെയും മൊഹ്സിന്‍റെയും ശക്തമായ പ്രകടനത്തിന് സാക്ഷ്യം വഹിച്ചെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു. രണ്ട് പേരും ടീമിനായി പോയിന്‍റുകള്‍ നേടി. രണ്ടാം റൗണ്ടിനായി തങ്ങളുടെ റൈഡര്‍മാര്‍ മികച്ച ഫോമിലാണ്, ശ്രദ്ധേയമായ ഫലം അവര്‍ നല്‍കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment