എംബാപ്പെ സൗദിയിലേക്കില്ല; അല്‍ ഹിലാല്‍ അധികൃതരെ കാണാന്‍ തയാറായില്ല

 70 കോടി യൂറോയാണ് (ഏകദേശം 6346 കോടി രൂപ) അല്‍ ഹിലാല്‍ എംബാപ്പെയ്ക്ക് വാര്‍ഷിക പ്രതിഫലമായി വാഗ്ദാനം ചെയ്തത്. 

New Update
mbappe 1

പാരീസ്: ഫ്രാന്‍സിന്റെ യുവ സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയെ സ്വന്തമാക്കാനുള്ള സൗദി പ്രോ ലീഗ് ഫുട്ബോള്‍ ക്ലബ് അല്‍ ഹിലാലിന്റെ ശ്രമങ്ങള്‍ക്കു തിരിച്ചടി. കോടികളുടെ വാഗ്ദാനം നല്‍കിയിട്ടും അല്‍ ഹിലാല്‍ അധികൃതരെ കാണാന്‍ പോലും എംബാപ്പെ  കൂട്ടാക്കിയില്ല. 

Advertisment

എംബാപ്പെയുമായി ചര്‍ച്ച നടത്താന്‍ അല്‍ ഹിലാല്‍ അധികൃതര്‍  പാരീസിലെത്തിയിരുന്നു. ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് എംബാപ്പെ  അറിയിച്ചതായി ഫ്രഞ്ച് മാധ്യമങ്ങളാണു പുറത്തുവിട്ടത്.  70 കോടി യൂറോയാണ് (ഏകദേശം 6346 കോടി രൂപ) അല്‍ ഹിലാല്‍ എംബാപ്പെയ്ക്ക് വാര്‍ഷിക പ്രതിഫലമായി വാഗ്ദാനം ചെയ്തത്. 

എംബാപ്പെയുടെ ക്ലബ് ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്‍ പാരീസ് സെയിന്റ് ജെര്‍മെയ്ന്‍ കൂടുമാറ്റത്തിന് അനുകൂല നിലപാടെടുക്കുകയും ചെയ്തിരുന്നു. എംബാപ്പെ വാഗ്ദാനം സ്വീകരിച്ചിരുന്നെങ്കില്‍ പി.എസ്.ജിക്കു 30 കോടി യൂറോ (ഏകദേശം 2700 കോടി രൂപ) ട്രാന്‍സ്ഫര്‍ ഫീയായി ലഭിക്കുമായിരുന്നു. 

Advertisment