പെരുമ്പാവൂർ: എട്ടാമത് ഓപ്പണ്‍ റാങ്കിംഗ് സ്പീഡ് സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം രണ്ടാം ദിവസം പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി നിര്‍വ്വഹിച്ചു.
കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി വിശിഷ്ടാഥിതിയായിരുന്നു. റോളര്‍ സ്‌കേറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് തുളസി റാം അഗര്‍വാള്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ടീം അംഗമായ എ.എ എബ്‌ന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആര്‍എസ്എഫ്‌ഐ ട്രഷറര്‍ ഭഗീരത് കുമാര്‍ ഡി, എറണാകുളം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി.വി ശ്രീനിജന്‍ എംഎല്‍എ, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് അജയകുമാര്‍ എന്‍പി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തിലും 143 പോയിന്റുമായി തമിഴ്‌നാടാണ് മുന്നിലുള്ളത്. 43 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്തും 27 പോയിന്റുള്ള കര്‍ണാടക മൂന്നാം സ്ഥാനത്തുമാണ്. ചാമ്പ്യന്‍ഷിപ്പ് 17ന് അവസാനിക്കും.