ലൗ യു ചേട്ടാ.... തുടര്‍ച്ചയായി മൂന്ന് കളികളില്‍ അര്‍ധസെഞ്ച്വറി നേടി സഞ്ജു സാംസണ്‍. ടി20 ലോകകപ്പ് ഫൈനലില്‍ ഒരു കളിക്കാരന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടവും സ്വന്തം പേരിലാക്കി

ബൗളര്‍മാരെ തലങ്ങും വിലങ്ങും ആക്രമിച്ച ഓപ്പണര്‍മാര്‍ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമാകാതെ 92 റണ്‍സ് ആണ് എടുത്തത്.

New Update
r3lsp8pk_sanju-samson-afp_625x300_23_February_26

അഹമ്മദാബാദ്: 2024 ലോകകപ്പ് കിരീടം ഇന്ത്യ ഉയര്‍ത്തുമ്പോള്‍ മുഴുവന്‍ സമയവും ബെഞ്ചിലിരിക്കാനായിരുന്നു സഞ്ജുവിന്റെ വിധി.

Advertisment

എന്നാല്‍, ഇക്കുറി ഫൈനലില്‍ ഇന്ത്യയുടെ തുറുപ്പു ചീട്ടായി മറി മലയാളികളുടെ സഞ്ജു സാംസണ്‍. തുടര്‍ച്ചയായി മൂന്ന് കളികളില്‍ അര്‍ധസെഞ്ച്വറി നേടി മികച്ച ഫോമിലാണ്  സഞ്ജു. 

ഫൈനല്‍ മാച്ചില്‍ സമ്മര്‍ദങ്ങളെ ബൗണ്ടറി കടത്തി 46 പന്തില്‍ 89 റണ്‍സ് സഞ്ജു അടിച്ചു കൂട്ടി. എട്ട് സിക്‌സറുകളും അഞ്ചു ബൗണ്ടറികളും സഞ്ജുവിന്റെ സ്‌കോറില്‍ ഉണ്ട്.

വീണ്ടും സെഞ്ചുറിക്കരികില്‍ വീണെങ്കിലും  ടി20 ലോകകപ്പ് ഫൈനലില്‍ ഒരു കളിക്കാരന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് സ്വന്തമാക്കി  തല ഉയര്‍ത്തി തന്നെ  സഞ്ജു മടങ്ങി.  

സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ മുന്നില്‍ നിന്ന് നയിക്കുന്ന പ്രകടനം പുറത്തെടുത്തതാണ് സഞ്ജു തന്റെ മാരക ഫോമിന് തുടക്കമിട്ടത്.

50 പന്തില്‍ 97 റണ്‍സെടുത്ത സഞ്ജു തന്നെയാണ് അന്നത്തെ മത്സരത്തില്‍ ടീമിനെ ജയത്തിലേക്ക് നയിച്ചത്.

12 ബൗണ്ടറിയും നാലു സിക്സും അടങ്ങുന്നതാണ് ഇന്നിങ്സ്. ചെയ്സ് ചെയ്യുമ്പോഴായിരുന്നു ഈ പ്രകടനം എന്നതാണ് എടുത്തുപറയേണ്ടത്. സമ്മര്‍ദ്ദത്തെ അതിജീവിച്ച് സഞ്ജു ടീമിനെ ജയത്തിലേക്ക് നയിക്കുന്ന കാഴ്ചയാണു കണ്ടത്.

സെമിഫൈനിലും ഈ അക്രമണോത്സുക ബാറ്റിങ് സഞ്ജു തുടര്‍ന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 42 പന്തില്‍ 89 റണ്‍സ് എടുത്ത സഞ്ജു ഇന്ത്യയ്ക്ക് മികച്ച ടോട്ടല്‍ നേടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

എട്ട് ബൗണ്ടറിയും ഏഴ് സിക്സും അടങ്ങുന്നതാണ് ഇന്നിങ്സ്. ഫൈനലിലും ഈ പ്രകടനം സഞ്ജു തുടര്‍ന്നു. 33 പന്തില്‍ 50 റണ്‍സ് എടുത്ത് പുറത്താകാതെ നില്‍ക്കുകയാണ് സഞ്ജു.

ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കമാണു ലഭിച്ചത്. ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മ്മയും തകര്‍ത്താടി.

ബൗളര്‍മാരെ തലങ്ങും വിലങ്ങും ആക്രമിച്ച ഓപ്പണര്‍മാര്‍ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമാകാതെ 92 റണ്‍സ് ആണ് എടുത്തത്.

അഭിഷേക് ശര്‍മ്മയാണ് കൂടുതല്‍ ആക്രമണകാരിയായത്. 18 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മ്മ ഒടുവില്‍ രചിന്‍ രവീന്ദ്രയുടെ പന്തില്‍ പുറത്തായി.

 പിന്നാലെ ആക്രമണത്തിന്റെ കുന്തമുനയായി സഞ്ജു മാറി. 33 പന്തുകളില്‍നിന്ന് അൻപതു തികച്ച സഞ്ജു സിക്സറിനുള്ള ശ്രമത്തിനിടെ കോള്‍ മാക്കോഞ്ചിക്ക് ക്യാച്ച് നല്‍കിയാണ് പുറത്തായത്. ജെയിംസ് നീഷാമിനാണ് വിക്കറ്റ്.

Advertisment