​ഗില്ലിനു സെഞ്ച്വറി. അയ്യർക്കും കോഹ്‍ലിക്കും അർദ്ധ സെഞ്ച്വറി. ഇം​ഗ്ലണ്ടിന് 357 റൺസ് വിജയ ലക്ഷ്യം

ഇന്ത്യക്കായി മികച്ച ഇന്നിങ്‌സ് പുറത്തെടുത്ത ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറി നേട്ടമാണ് സ്കോർ ഉയർത്തിയത്.  

New Update
3rd odi england vs india

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് 357 റൺസിന്റെ വിജയലക്ഷ്യം. 356 റൺസ് സ്‌കോർ ചെയ്യുന്നതിനിടെ ഇന്ത്യയുടെ പത്ത് വിക്കറ്റും നഷ്ടമായിരുന്നു. 

Advertisment

മികച്ച ഇന്നിങ്‌സ് പുറത്തെടുത്ത ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറി നേട്ടമാണ് ഇന്ത്യയുടെ സ്കോർ ഉയർത്തിയത്.  


102 പന്തിൽ നിന്നായി ഗിൽ 112 റൺസ് സ്വന്തമാക്കി. ഏകദിന കരിയറിലെ ഏഴാം സെഞ്ച്വറിയാണ് ഗിൽ കണ്ടെത്തിയത്. 


 ശ്രേയസ് അയ്യർ (78), വിരാട് കോഹ്‍ലി (52) എന്നിവർ അർദ്ധ സെഞ്ച്വറി സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽ തന്നെ ആ​ദ്യ വിക്കറ്റ് നഷ്ടമായിരുന്നു. കഴിഞ്ഞ മത്സരത്തിൽ മികച്ചപ്രകടനം നടത്തിയ രോഹിത് ശർമയുടെ (1) വിക്കറ്റാണ് നഷ്ടമായത്.


മാർക്ക് വുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഫിൽ സാൾട്ടിന് ക്യാച്ച് നൽകി രോഹിത് കൂടാരം കയറി. പിന്നാലെ കോഹ്‍ലി ഗില്ലിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. 


ഇരുവരും 116 റൺസാണ് കൂട്ടിചേർത്തത്. 19-ാം ഓവറിലാണ് കോഹ്‍ലി മടങ്ങുന്നത്. ഒരു സിക്സും ഏഴ് ഫോറും ഉൾപ്പടുന്നതായിരുന്നു കോഹ്‍ലിയുടെ ഇന്നിങ്സ്. 

Advertisment