പരമ്പര ഇന്ത്യക്ക് സ്വന്തം. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക്  142 റണ്‍സിന്റെ വമ്പൻ ജയം

ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 214 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
india won england

അഹമ്മദാബാദ്‌: ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യ വമ്പൻ ജയം സ്വന്തമാക്കി.

Advertisment

ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 214 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി.


142 റണ്‍സിനാണ് ഇന്ത്യയുടെ ജയം. സെഞ്ചറി നേടിയ ശുഭ്മന്‍ ഗില്ലാണു കളിയിലെ താരം.


ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 356 റണ്‍സാണ് അടിച്ചുകൂട്ടിയത്.

357 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ടും ബെന്‍ ഡക്കറ്റും വെടിക്കെട്ടോടെയാണ് ഇന്നിങ്സ് ആരംഭിച്ചത്.


ടീം ആറോവറില്‍ 60-റണ്‍സിലെത്തി. പിന്നാലെ ബെന്‍ ഡക്കറ്റ് പുറത്തായി. 


22 പന്തില്‍ നിന്ന് 34 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഫിലിപ് സാള്‍ട്ടിനെയും(23) പുറത്താക്കി അര്‍ഷ്ദീപ് സിങ് രണ്ടാം വിക്കറ്റ് വീഴ്ത്തി. 

Advertisment