അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ രണ്ടാം ദിനം ഗുജറാത്തിനെതിരെ മുഹമ്മദ് അസറുദ്ദീന്‍-സല്‍മാന്‍ നിസാര്‍ കൂട്ടുകെട്ടിൽ കേരളം മികച്ച പോരാട്ടം കാഴ്ചവച്ചു.
രണ്ടാം ദിനം രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ നഷ്ടമായതോടെ സമ്മര്‍ദ്ദത്തിലായെങ്കിലും പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 87 റണ്‍സടിച്ച അസറുദ്ദീന്‍- സല്‍മാൻ നിസര്‍ സഖ്യം കേരളത്തെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു.
രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെന്ന നിലയിലാണ്.
85റണ്‍സോടെ മുഹമ്മദ് അസറുദ്ദീനും 28 റണ്‍സോടെ സല്‍മാന്‍ നിസാറും ക്രീസിലുണ്ട്. 69 റണ്‍സെടുത്ത സച്ചിന്‍ ബേബിയുടെ വിക്കറ്റാണ് രണ്ടാം ദിനം കേരളത്തിന് നഷ്ടമായത്.