New Update
/sathyam/media/media_files/2025/02/19/ZRUNbnOZh2TsmK02ZWId.jpg)
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനുമേൽ കേരളത്തിന്റെ വിളയാട്ടം. രണ്ടാം ദിനം മുഹമ്മദ് അസ്ഹറുദ്ദീൻ സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ സൽമാൻ നിസാർ അർധ സെഞ്ച്വറി നേടി.
Advertisment
173 പന്തിൽ 13 ഫോറുകളടക്കമാണ് അസ്ഹറുദ്ദീൻ സെഞ്ച്വറി പൂർത്തിയാക്കിയത്.
നിലവിൽ 113 റൺസുമായി അസ്ഹറുദ്ദീനും 52 റൺസുമായി നിസാറും ക്രീസിലുണ്ട്. 188 പന്തുകൾ നേരിട്ട താരം നാല് ഫോറുകളും ഒരു സിക്സറും നേടി.
വിശാൽ ജയ്‌സ്വാളിന്റെ പന്ത് ലോങ്ങ് ഓണിലേക്ക് സിക്സർ പറത്തിയായിരുന്നു ഫിഫ്റ്റി നേട്ടം. താരത്തിന്റെ ഏഴാം ഫിഫ്റ്റി നേട്ടമാണ്.
150 ഓവർ പിന്നിടുമ്പോൾ 355 ന് 5 എന്ന നിലയിലാണ് കേരളം. കൂറ്റൻ സ്കോർ നേടി ആദ്യ ഇന്നിം​ഗ്സിൽ ലീഡ് നേടുകയാണ് കേരളത്തിന്റെ ലക്ഷ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us