/sathyam/media/media_files/U895IoO4jqKZLd6Ggxg6.jpg)
ജാംനഗർ: ഗുജറാത്തിലെ ജാംനഗർ രാജകീയ സിംഹാസനത്തിൻ്റെ അവകാശിയായി മുന്‍ ക്രിക്കറ്റ് താരം അജയ് ജഡേജയെ പ്രഖ്യാപിച്ചത് ഏതാനും ദിവസം മുമ്പായിരുന്നു. ഗുജറാത്തിലെ നാട്ടുരാജ്യമായിരുന്ന നവനഗറാണ് പിന്നീട് ജാംനഗറായി മാറിയത്.
ജഡേജയുടെ പിതാവിന്റെ അർധ സഹോദരനായ മഹാരാജാവ് ശത്രുശല്യസിങ്ജിയാണ് ജഡേജയെ തന്റെ കിരീടാവകാശിയായി പ്രഖ്യാപിച്ചത്.
ഇതോടെ 1,450 കോടിയിലധികം വരുന്ന സമ്പത്തിന്റെ അധിപനായി ജഡേജ മാറുമെന്നാണ് റിപ്പോര്‍ട്ട്. ഇത് ശരിയെങ്കില്‍, സമ്പത്തിന്റെ കാര്യത്തില്‍ സാക്ഷാല്‍ വിരാട് കോഹ്ലിയെ പോലും ജഡേജ മറികടക്കും. ഏകദേശം ആയിരം കോടിയാണ് കോഹ്ലിയുടെ ആസ്തി. അങ്ങനെയെങ്കില്‍, ഇന്ത്യയിലെ ഏറ്റവും ധനികനായ കായികതാരം എന്ന പട്ടം ജഡേജയ്ക്ക് സ്വന്തമാകുമെന്ന് ചുരുക്കം.
കേരളവുമായി അടുത്ത ബന്ധമാണ് ജഡേജയ്ക്കുള്ളത്. ആലപ്പുഴക്കാരി ഷാനാണ് ജഡേജയുടെ മാതാവ്. ഭാര്യ അദിതിയുടെ അമ്മ ജനതാദള്‍ നേതാവും മലയാളിയുമായ ജയാ ജയ്റ്റ്ലിയാണ്.