ആലപ്പുഴ: 64-ാമത് ഇന്റർ പോളി സ്റ്റേറ്റ് ടേബിൾ ചാമ്പ്യൻഷിപ്പിന്റെ മത്സരങ്ങൾ എസ്ഡിവി ടേബിൾ അക്കാദമിയിൽ വച്ച് നടത്തപ്പെട്ടു. ആൺകുട്ടികളുടെ വിഭാഗത്തിൽ തുടർച്ചയായ മൂന്നാം തവണയും കാർമൽ പോളിടെക്നിക് കോളേജ് പുന്നപ്ര ചാമ്പ്യന്മാരായി.
എസ്.എസ്.എം പോളിടെക്നിക് കോളേജ് തിരൂരിനെ (3-1 ) പരാജയപ്പെടുത്തി. മൂന്നാം സ്ഥാനം ഗവർമെന്റ് പോളിംഗ് കോളേജ് കൊരട്ടി കരസ്ഥമാക്കി.
പെൺകുട്ടികളുടെ വിഭാഗത്തിൽ തുടർച്ചയായ നാലാം തവണയും കാർമൽ പോളിടെക്നിക് കോളേജ് പുന്നപ്ര ചാമ്പ്യന്മാരായി.
വുമൺസ് പോളിടെക്നിക് കോളേജ് കോഴിക്കോടിനെ (3 -0) പരാജയപ്പെടുത്തി. മൂന്നാം സ്ഥാനം വുമൺ പോളിടെക്നിക് കോളേജ് കായംകുളം കരസ്ഥമാക്കി.
വി.ജി വിഷ്ണു സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിർവഹിച്ചു. മത്സരങ്ങൾക്ക് സ്റ്റേറ്റ് ഗെയിംസ് കൺവീനർ ജെക്ക് ജോസഫ് അധ്യക്ഷത വഹിച്ചു.
മത്സരങ്ങൾ കെപിഎസിയുടെ സ്റ്റേറ്റ് സെക്രട്ടറി ഡോക്ടർ രാജേഷ് കുമാർ . എസ് ഡി വി ടേബിൾ ടെന്നീസ് അക്കാദമി സെക്രട്ടറി ശിവസുബ്രഹ്മണ്യം എന്നിവർ നേതൃത്വം നൽകി.