New Update
/sathyam/media/media_files/2025/08/23/vinoop-3-2025-08-23-20-55-53.jpg)
ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെതിരെ വെടിക്കെട്ട് ബാറ്റിംഗുമായി കൊച്ചി ബ്ലൂടൈഗേഴ്‌സിന്റെ ഓള്‍റൗണ്ടറും ആലപ്പുഴ സ്വദേശിയുമായ വിനൂപ് മനോഹരന്‍. ആലപ്പുഴ പാരിപ്പള്ളി സ്വദേശിയായ മനോഹരന്‍ പി.വി,ഷീല.പി ദമ്പതികളുടെ മകനാണ് ഈ താരം.
Advertisment
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിനൂപ് സ്‌പെഷ്യല്‍ വെടിക്കെട്ട് ബാറ്റിംഗ് ആരാധകരെ ആവേശത്തിമിര്‍പ്പിലാക്കി. ഓപ്പണറുടെ റോളിലെത്തിയ വിനൂപിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗിനു മുന്നില്‍ ജലജ് സക്‌സേന ഒഴികെ ഉള്ള ആലപ്പി ബൌളിംഗ് നിര അടിമുടി പരാജിതരായി. വിപുല്‍ ശക്തിയുമായി ചേര്‍ന്ന് നിര്‍ണ്ണായകമായ ഓപ്പണിംഗ് കൂട്ടുകെട്ട് ഉണ്ടാക്കിയ വിനൂപ് നാല് ഓവറില്‍ ടീമിന്റെ സ്‌കോര്‍ 49റണ്‍സിലെത്തിച്ചു.
ആലപ്പി റിപ്പിള്‍സിന് മേല്‍ താണ്ഡവമാടിയ വിനൂപ് 31 പന്തില്‍ 66 റണ്‍സെടുത്തു. കൊച്ചി ബ്ലൂടൈഗേഴ്‌സിനെ മികച്ച നിലയിലെത്തിച്ച ശേഷമായിരുന്നു വിനൂപിന്റെ മടക്കം.തുടര്‍ന്ന് ബൗളിംഗിലും വിനൂപ് തന്റെ മികവ് തെളിയിച്ചു. ആലപ്പി റിപ്പിള്‍സിന്റെ ഓപ്പണറായ അക്ഷയ് ചന്ദ്രന്റെ നിര്‍ണായക വിക്കറ്റാണ് താരം വീഴ്ത്തിയത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തെ പ്രതിനിധീകരിക്കുന്ന മിന്നും ഓള്‍റൗണ്ടറാണ്. വലംകൈയ്യന്‍ ബാറ്റിംഗിലും ഓഫ് സ്പിന്‍ ബൗളിംഗിലും ഒരുപോലെ മികവ് കാട്ടുന്ന വിനൂപ് 2011-12 വിജയ് ഹസാരെ ട്രോഫിയിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. എറണാകുളം ജില്ലയെ പ്രതിനിധീകരിക്കുന്ന താരം സ്വന്‍ഡന്‍സ് സി.സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ടീമുകള്‍ക്കായും മിന്നും പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്.