ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷവിഭാഗം ഫൈനലില്‍ നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തി സ്പാനിഷ് മൂന്നാം സീഡ് താരം കാര്‍ലോസ് അല്‍ക്കരാസിന് കിരീടം. 6-2, 6-2, 7-6 നാണ് അല്‍ക്കരാസിന്റെ വിജയം.
ഫൈനലിൽ ആദ്യ രണ്ടു സെറ്റുകളിലും അനായാസം മുന്നേറിയ അൽകാരസിന് മൂന്നാം സെറ്റിൽ കടുത്ത മത്സരം നേരിടേണ്ടി വന്നു. മൂന്നാം സെറ്റിൽ ജോക്കോവിച്ച് തന്റെ പരിചയസമ്പത്ത് മുഴുവൻ പുറത്തെടുത്ത് പൊരുതിയെങ്കിലും പുൽകോർട്ടിലെ പുതിയ താരോദയത്തിനെ പിടിച്ചു കെട്ടാനായില്ല.
അല്‍ക്കരാസിന്റെ തുടര്‍ച്ചയായ രണ്ടാം വിംബിള്‍ഡണ്‍ കിരീടമാണിത്. കഴിഞ്ഞ തവണയും ഫൈനലില്‍ ജോക്കോവിച്ചിനെ തകര്‍ത്തായിരുന്നു വിജയം.