New Update
/sathyam/media/media_files/2025/08/30/dsc_0000-50-1-2025-08-30-22-54-41.jpg)
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ.) രണ്ടാം സീസണിലും തകർപ്പൻ പ്രകടനം തുടർന്ന് മലപ്പുറം പുലിക്കലോടി സ്വദേശി ആനന്ദ് കൃഷ്ണൻ. തന്റെ പഴയ ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ തൃശൂർ ടൈറ്റൻസിന് വേണ്ടിയാണ് ആനന്ദ് തകർപ്പനടികളുമായി കളം വാണത്.
Advertisment
ഓപ്പണറായി ക്രീസിലെത്തിയ ആനന്ദ് 54 പന്തിൽ 70 റൺസാണ് അടിച്ചുകൂട്ടിയത്.ഒരു വശത്ത് വിക്കറ്റുകൾ തുടർച്ചയായി വീഴുമ്പോഴും ആനന്ദ് പതറിയില്ല. ക്രീസിൽ നിലയുറപ്പിച്ച് കളിച്ച ആനന്ദ് അതിവേഗം റൺസ് നേടി ടീം സ്കോർ ഉയർത്തി. 5 ബൗണ്ടറികളും 4 സിക്സറുകളും ചാരുതയേകിയ അതിമനോഹര ഇന്നിംഗ്സാണ് ഈ മലപ്പുറംകാരൻ പുറത്തെടുത്തത്.
പെരിന്തൽമണ്ണ കേരള ക്രിക്കറ്റ് അക്കാദമിയിലെ പരിശീലനവും സി.കെ. നായിഡു ട്രോഫിയിലെ മികച്ച പ്രകടനങ്ങളുമാണ് ആനന്ദ് കൃഷ്ണന് കേരള സീനിയർ ടീമിലേക്ക് വഴി തുറന്നത്.കഴിഞ്ഞ എൻ.എസ്.കെ. ട്രോഫിയിൽ മലപ്പുറം ജില്ലയുടെ ക്യാപ്റ്റനായിരുന്ന ഈ 27-കാരൻ, കെസിഎൽ ആദ്യ സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനൊപ്പമായിരുന്നു.

ആ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 354 റൺസ് നേടിയ ആനന്ദ്, ആലപ്പി റിപ്പിൾസിനെതിരെ നേടിയ സെഞ്ച്വറി (66 പന്തിൽ പുറത്താകാതെ 138 റൺസ്) സീസണിലെ മികച്ച ഇന്നിംഗ്സുകളിൽ ഒന്നായിരുന്നു. മലപ്പുറം പുലിക്കലോടി സ്വദേശി കെ. രാധാകൃഷ്ണൻ്റെ മകനാണ് ആനന്ദ് കൃഷ്ണൻ.