/sathyam/media/media_files/2025/08/28/sanju-2025-08-28-18-49-44.jpg)
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ കട്ടക്ക് ട്വന്റി20യിൽ സഞ്ജു സാംസണിനെ പ്ലേയിങ് ഇലവനിൽ നിന്ന് തഴഞ്ഞതിനെ ന്യായീകരിച്ച് ഇന്ത്യൻ മുൻ പേസർ ഇർഫാൻ പഠാൻ. സഞ്ജുവിനെ മധ്യനിരയിൽ ബാറ്റിങ്ങിന് ഇറക്കുന്നതിൽ ടീം മാനേജ്മെന്റിന് ബുദ്ധിമുട്ടുണ്ട് എന്നാണ് ഇർഫാൻ പഠാന്റെ വാക്കുകൾ.
സഞ്ജുവിനെ ഒഴിവാക്കിയ തീരുമാനത്തെ പിന്തുണച്ച് ഇർഫാൻ പഠാന്റെ വക്കുകൾ ഇങ്ങനെ, "അത് ശരിയായ തീരുമാനമായിരുന്നു. കാരണം സഞ്ജുവിനെ മധ്യനിരയിൽ ബാറ്റിങ്ങിന് ഇറക്കുന്നത് ബുദ്ധിമുട്ടാണ് എന്ന ചിന്തയുമായി നിങ്ങൾ മുൻപോട്ട് പോയാൽ അത് പ്രശ്നങ്ങൾ സൃഷ്ടിക്കും. ബാറ്റിങ് ഓർഡറിൽ മുകളിലായാണ് സഞ്ജു ബാറ്റ് ചെയ്തിട്ടുള്ളത്. തന്റെ കരിയറിൽ ഉടനീളം ടോപ് 3 പൊസിഷനിൽ ആണ് സഞ്ജു ബാറ്റ് ചെയ്തിട്ടുള്ളത്. ബാറ്റിങ് ഓർഡറിൽ താഴേക്കിറങ്ങി മികവ് കാണിക്കുക സഞ്ജുവിന് ദുഷ്കരമാവും."
"ഏഷ്യാ കപ്പിൽ മധ്യ ഓവറുകളിൽ ബാറ്റ് ചെയ്ത് സഞ്ജു റൺസ് സ്കോർ ചെയ്തിരുന്നു. എന്നാൽ സഞ്ജു, ജിതേഷ് എന്നിവരിൽ​ ജിതേഷുമായി മുൻപോട്ട് പോകാനാണ് ടീം മാനേജ്മെന്റ് തീരുമാനിക്കുന്നത് എങ്കിൽ അതിൽ ഉറച്ച് നിൽക്കുക. അതല്ലാതെ അടിക്കടി മാറ്റം വരുത്തുന്നത് മുൻപോട്ട് പോകുമ്പോൾ പ്രശ്നങ്ങൾ സൃഷ്ടിക്കും," ഇർഫാൻ പഠാൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us