സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയുടെ ചരിത്രത്തിൽ സെഞ്ചുറി തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ; ഇന്ത്യൻ ക്രിക്കറ്റിന്റെ പുത്തൻ താരോദയം വൈഭവ് സൂര്യവൻഷിയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി

New Update
vaibhav-Suryavanshi

 വൈഭവ് സൂര്യവൻഷിയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയുടെ ചരിത്രത്തിൽ സെഞ്ചുറി തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് ആണ് 14 വയസ്സുള്ള ബീഹാർ താരം മഹാരാഷ്ട്രക്കെതിരായ മത്സരത്തിൽ കുറിച്ചത്.

Advertisment

ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബീഹാർ, 61 പന്തുകളിൽ പുറത്താകാതെ 108 റൻസുകൾ നേടിയ രാജസ്ഥാൻ റോയൽസ് താരത്തിന്റെ മികവിൽ മൂന്നു വിക്കറ്റിന് 176 എന്ന ഭേദപ്പെട്ട സ്കോർ ഉയർത്തി. സഹകളിക്കാരെ കാഴ്ചക്കാരാക്കി നിർത്തിയ വൈഭവ് ഏഴു ഫോറുകളും ഏഴു കൂറ്റൻ സിക്സറുകളും അടിച്ചു.

പക്ഷെ വൈഭവന്റെ മികച്ച ഇന്നിങ്സിനും ബിഹാറിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. 30 പന്തിൽ 60 റൺസ് നേടിയ പ്രിഥ്വി ഷായുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ പിൻബലത്തിൽ അഞ്ചു പന്തുകളും മൂന്നു വിക്കറ്റുകളും ശേഷിക്കെ മഹാരാഷ്ട്ര ലക്ഷ്യത്തിലെത്തി.

Advertisment