ന്യൂഡല്‍ഹി: കഠിനമായി പരിശ്രമിച്ചിട്ടും, 100 ഗ്രാം ഭാരക്കൂടുതലിന്റെ പേരില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിന്റെ ദുഃഖം ആരാധകര്‍ക്ക് ഇനിയും വിട്ടുമാറിയിട്ടില്ല.
ഇപ്പോഴിതാ, 53 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച ആന്റിം പംഗലും സമാനപ്രശ്‌നം നേരിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഭാരക്കൂടുതല്‍ മൂലം 48 മണിക്കൂര്‍ പട്ടിണി കിടന്നതിന് ശേഷമാണത്രേ, ആന്റിം മത്സരിച്ചത്. തുർക്കിയുടെ സെയ്‌നെപ് യെത്ഗിൽ ആന്റിമിനെ 10-0ന് തോല്‍പിച്ചിരുന്നു.ഭക്ഷണം കഴിക്കാതെ, കുറഞ്ഞ അളവില്‍ മാത്രം വെള്ളം കുടിച്ചാണ് ആന്റിം ഭാരം കുറയ്ക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ശരീരം തളര്‍ന്ന് താരത്തിന് നിര്‍ജ്ജലീകരണം സംഭവിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
ഭക്ഷണം നിയന്ത്രിക്കാന്‍ സഹോദരി നിഷയാണ് താരത്തിനെ സഹായിച്ചിരുന്നത്. എന്നാല്‍ ഔദ്യോഗിക സംഘത്തിൻ്റെ ഭാഗമല്ലാത്തതിനാൽ നിഷ ഒളിമ്പിക് വില്ലേജിന് പുറത്താണ് താമസിച്ചിരുന്നത്. തുടര്‍ന്നാണ് പട്ടിണി കിടന്ന് ഭാരം കുറയ്ക്കാന്‍ ആന്റിം തീരുമാനമെടുത്തത്.