അഞ്ച് വർഷത്തിന് ശേഷം കിരീടം തേടി ഇന്ത്യ; ഏഷ്യാകപ്പ് ഇന്ന് മുതൽ

ഏഷ്യാ കപ്പ് ആതിഥേയരായ പാകിസ്ഥാനിൽ 4 മത്സരങ്ങൾ മാത്രമേ ഉള്ളൂ, ഫൈനൽ ഉൾപ്പെടെ ശേഷിക്കുന്ന 9 മത്സരങ്ങൾ ശ്രീലങ്കയിലാണ് നടക്കുക.

New Update
asia cup today

ഏഷ്യാ കപ്പ് 2023 സീസണിന് ഇന്ന് തുടക്കമാവും. പാകിസ്ഥാനിലെ മുൾട്ടാനിലാണ് ടൂർണമെന്റിലെ ആദ്യ മത്സരം നടക്കുന്നത്. ആതിഥേയരായ പാകിസ്ഥാനും നേപ്പാളും തമ്മിലാണ് ഉദ്‌ഘാടന മത്സരം. ഹൈബ്രിഡ് മാതൃകയിൽ ഏകദിന ഫോർമാറ്റിലാണ് ഇത്തവണ ടൂർണമെന്റ് നടക്കുന്നത്.

Advertisment

ഏഷ്യാ കപ്പ് ആതിഥേയരായ പാകിസ്ഥാനിൽ 4 മത്സരങ്ങൾ മാത്രമേ ഉള്ളൂ, ഫൈനൽ ഉൾപ്പെടെ ശേഷിക്കുന്ന 9 മത്സരങ്ങൾ ശ്രീലങ്കയിലാണ് നടക്കുക. ഇത്തവണ രോഹിത് ശർമ്മയുടെ നായകത്വത്തിൽ ഇന്ത്യൻ ടീം കിരീടം നേടിയാൽ 5 വർഷത്തിന് ശേഷം ഏഷ്യാ കപ്പിൽ ടീമിന്റെ ആധിപത്യം ഊട്ടിയുറപ്പിക്കാം. ഏഷ്യാ കപ്പിൽ എക്കാലത്തും ആധിപത്യം പുലർത്തിയ ടീമാണ് ഇന്ത്യ. 2018ലാണ് ടീം അവസാനമായി കിരീടം നേടിയത്.

ചരിത്രത്തിൽ ഇതുവേ ഏഷ്യാ കപ്പിന്റെ 15 സീസണുകളാണ് നടന്നത്, അതിൽ ഇന്ത്യൻ ടീം ഏറ്റവും 7 തവണ കിരീടം നേടിയിട്ടുണ്ട് (1984, 1988, 1990–91, 1995, 2010, 2016, 2018). 6 തവണ (1986, 1997, 2004, 2008, 2014, 2022) ചാമ്പ്യനായ ശ്രീലങ്ക രണ്ടാം സ്ഥാനത്താണ്. പാകിസ്ഥാന് രണ്ട് തവണ മാത്രമേ കിരീടം നേടാനായുള്ളൂ (2000, 2012). ഏഷ്യാ കപ്പിൽ (ഏകദിന ഫോർമാറ്റിൽ) ഇന്ത്യയും പാകിസ്ഥാനും തമ്മിൽ 13 തവണ ഏറ്റുമുട്ടിയപ്പോൾ, അതിൽ ടീം ഇന്ത്യ 7 തവണ വിജയിച്ചു. 5 തവണ പാകിസ്ഥാനും ജയിച്ചു.

asia cup tournament sports
Advertisment