നേപ്പാള്‍ നിഷ്പ്രഭം; വനിതാ ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ സെമി ഫൈനലില്‍

വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍. ഇന്ന് നടന്ന മത്സരത്തില്‍ നേപ്പാളിനെ 82 റണ്‍സിന് തകര്‍ത്തു

New Update
asia cup women ind w vs nep w

ധാംബുല: വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍. ഇന്ന് നടന്ന മത്സരത്തില്‍ നേപ്പാളിനെ 82 റണ്‍സിന് തകര്‍ത്തു. സ്‌കോര്‍: ഇന്ത്യ-20 ഓവറില്‍ മൂന്ന് വിക്കറ്റിന് 178. നേപ്പാള്‍-20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 96.

Advertisment

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹര്‍മന്‍പ്രീത് കൗറിന്റെ അഭാവത്തില്‍ സ്മൃതി മന്ദാനയാണ് നയിച്ചത്. ഓപ്പണര്‍ ഷഫാലി വര്‍മ-48 പന്തില്‍ 81 റണ്‍സെടുത്തു. ദയലന്‍ ഹേമലത-42 പന്തില്‍ 47, മലയാളിതാരം സജന സജീവന്‍-12 പന്തില്‍ 10, ജെമിമ റോഡ്രിഗസ്-പുറത്താകാതെ 15 പന്തില്‍ 28, റിച്ച ഘോഷ്-പുറത്താകാതെ മൂന്ന് പന്തില്‍ 6 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. നേപ്പാളിന് വേണ്ടി സീതാ റാണ മാംഗര്‍ രണ്ട് വിക്കറ്റും, കബിത ജോഷി ഒരു വിക്കറ്റും വീഴ്ത്തി.


ഒരു നേപ്പാള്‍ ബാറ്റര്‍ക്കു പോലും 20ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായില്ല. 22 പന്തില്‍ 18 റണ്‍സെടുത്ത സീതാ റാണ മാംഗറാണ് ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കു വേണ്ടി ദീപ്തി ശര്‍മ മൂന്ന് വിക്കറ്റും, അരുന്ധി റെഡ്ഡിയും, രാധ യാദവും രണ്ട് വിക്കറ്റ് വീതവും, രേണുക സിംഗ് ഒരു വിക്കറ്റും വീഴ്ത്തി. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെയാണ് ഇന്ത്യയുടെ സെമി പ്രവേശം.

Advertisment