New Update
/sathyam/media/media_files/41y3uBUkABJDnbi7Lq6c.jpg)
ദാംബുല്ല: വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്തു. സ്‌കോര്‍: പാകിസ്ഥാന്‍-19.2 ഓവറില്‍ 108. ഇന്ത്യ-14.1 ഓവറില്‍ മൂന്ന് വിക്കറ്റിന് 109.
Advertisment
തകര്‍പ്പന്‍ ബൗളിംഗാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. രാധ യാദവ് ഒഴികെയുള്ളവരെല്ലാം വിക്കറ്റ് സ്വന്തമാക്കി. മൂന്ന് വിക്കറ്റെടുത്ത ദീപ്തി ശര്‍മ, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ രേണുക സിംഗ്, പൂജ വസ്ത്രകര്‍, ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ പാകിസ്ഥാനെ നിഷ്പ്രഭമാക്കി. 35 പന്തില്‍ 25 റണ്‍സെടുത്ത സിദ്ര അമീനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ ഷഫാലി വര്‍മയും, സ്മൃതി മന്ദാനയും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഷഫാലി 29 പന്തില്‍ 40 റണ്‍സും, സ്മൃതി 31 പന്തില്‍ 45 റണ്‍സുമെടുത്തു.