New Update
/sathyam/media/media_files/gl9js19rpUWwOgIocfXu.jpg)
ദാംബുല്ല: വനിതാ ഏഷ്യാ കപ്പില്‍ ആതിഥേയരായ ശ്രീലങ്കയും ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് നടന്ന രണ്ടാം സെമിയില്‍ മൂന്ന് വിക്കറ്റിന് ശ്രീലങ്ക പാകിസ്ഥാനെ തോല്‍പിച്ചു. ഒരു പന്ത് ബാക്കി നില്‍ക്കെയാണ് വിജയം. സ്‌കോര്‍: പാകിസ്ഥാന്‍ 20 ഓവറില്‍ നാലു വിക്കറ്റിന് 140. ശ്രീലങ്ക 19.5 ഓവറില്‍ ഏഴ് വിക്കറ്റിന് 141.
Advertisment
നേരത്തെ ഇന്ത്യയും ഫൈനലില്‍ പ്രവേശിച്ചിരുന്നു. ആദ്യ സെമിയില്‍ ബംഗ്ലാദേശിനെ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഞായറാഴ്ചയാണ് ഫൈനല്‍.