/sathyam/media/media_files/R7edHlHxp7GOW6Q7HCnt.jpg)
ദാംബുല്ല: വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ യുഎഇയെ 78 റണ്‍സിന് തോല്‍പിച്ചു. സ്‌കോര്‍: ഇന്ത്യ-20 ഓവറില്‍ അഞ്ച് വിക്കറ്റിന് 201. യുഎഇ-20 ഓവറില്‍ ഏഴ് വിക്കറ്റിന് 123.
47 പന്തില്‍ 66 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, പുറത്താകാതെ 29 പന്തില്‍ 64 റണ്‍സെടുത്ത റിച്ച ഘോഷ്, 18 പന്തില്‍ 37 റണ്‍സെടുത്ത ഷഫാലി വര്‍മ എന്നിവരുടെ പ്രകടനമാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. യുഎഇയ്ക്ക് വേണ്ടി കവിഷ ഇഗൊഡാഗെ ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്തു. രണ്ട് വിക്കറ്റെടുത്ത താരം ബാറ്റിംഗില്‍ 32 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്നു.
36 പന്തില്‍ 38 റണ്‍സെടുത്ത ഇഷ ഒസയും യുഎഇയ്ക്ക് വേണ്ടി ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചു. ഇന്ത്യയ്ക്കു വേണ്ടി ദീപ്തി ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി. രേണുക സിംഗ്, തനൂജ കണ്‍വാര്‍, പൂജ വസ്ത്രകര്‍, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.