കാന്‍ഡി: വനിതാ ഏഷ്യാ കപ്പില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് കിരീടം. ഫൈനലില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തോല്‍പിച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് ഇന്ത്യ നേടി. 18.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ശ്രീലങ്ക വിജയലക്ഷ്യം മറികടന്നു.
47 പന്തില്‍ 60 റണ്‍സെടുത്ത ഓപ്പണറും വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ദാന, 14 പന്തില്‍ 30 റണ്‍സെടുത്ത റിച്ച ഘോഷ് എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. 16 പന്തില്‍ 29 റണ്‍സെടുത്ത ജെമിമ റോഡ്രിഗസും ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചു. മറ്റ് ബാറ്റര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ശ്രീലങ്കയ്ക്ക് വേണ്ടി കവിശ ദില്‍ഹരി രണ്ട് വിക്കറ്റ് വീഴ്ത്തി.
ഓപ്പണര്‍ വിസ്മി ഗുണരത്‌നെയെ (മൂന്ന് പന്തില്‍ ഒന്ന്) റണ്ണൗട്ടാക്കി ഇന്ത്യ ശ്രീലങ്കയ്ക്ക് തുടക്കത്തില്‍ ആഘാതം സമ്മാനിച്ചെങ്കിലും പിന്നീട് വന്ന ബാറ്റര്‍മാര്‍ കരുതലോടെ ബാറ്റേന്തി. ക്യാപ്റ്റന്‍ ചമരി അഥപത്തു (43 പന്തില്‍ 61), ഹര്‍ഷിത സമരവിക്രമ (51 പന്തില്‍ 69 നോട്ടൗട്ട്), കവിശ ദില്‍ഹരി (16 പന്തില്‍ 30 നോട്ടൗട്ട്) എന്നിവര്‍ ശ്രീലങ്കയെ കിരീടത്തിലേക്ക് നയിച്ചു.