New Update
/sathyam/media/media_files/l4ZEKzzm76YpSJj71bgF.webp)
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ പാക്കിസ്ഥാനെതിരെ വമ്പൻ വിജയവുമായി ഇന്ത്യ. രണ്ടിനെതിരെ പത്ത് ഗോളുകൾക്കാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. പൂള്‍ എയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്. പാകിസ്ഥാനെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് ഇത്.
Advertisment
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് നാല് ഗോളുകളാണ് നേടിയത്. 11, 17, 33, 34 മിനിറ്റുകളിലായിരുന്നു ഹര്‍മന്റെ ഗോളുകള്‍. വരുണ്‍ കുമാറിന് രണ്ട് ഗോളുണ്ട്. മന്‍ദീപ് സിംഗം, സുമിത്, ഷംസേര്‍ സിംഗ്, ലളിത് കുമാര്‍ ഉപാധ്യായ് എന്നിവർ ഓരോ ഗോളുകൾ വീതവും നേടി.
പാകിസ്ഥാനുവേണ്ടി മുഹമ്മദ് ഖാന്‍, അബ്ദുള്‍ റാണ എന്നിവരാണ് ഗോളടിച്ചത്. മുന്‍ മത്സരങ്ങളില്‍ ജപ്പാനെ 4-2, ഉസ്ബക്കീസ്ഥാനെ 16-0, സിംഗപ്പൂരിനെ 16-1 എന്നിങ്ങനെയാണ് ഇന്ത്യ വിജയിച്ചത്.