ഹാങ്ഷൗ: വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യയുടെ പാരുള്‍ ചൗധരിയ്ക്ക് സ്വര്‍ണം. ഗെയിംസിൽ ഇന്ത്യയുടെ 14-ാം സ്വര്‍ണമാണിത്.
അവസാന 25 മീറ്ററിൽ അവിശ്വസനീയമായ കുതിപ്പിലൂടെ ജപ്പാൻ താരത്തെ മറികടന്നാണ് പാരുൾ സ്വർണമണിഞ്ഞത്.
കഴിഞ്ഞ ദിവസം 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ വെള്ളി മെഡലും താരം നേടിയിരുന്നു.